HOME
DETAILS
MAL
ബെര്‍മുഡ സ്വവര്‍ഗവിവാഹ നിയമത്തില്‍നിന്ന് പിന്മാറി
backup
February 08 2018 | 20:02 PM
ലണ്ടന്‍: ലോകത്ത് ആദ്യമായി സ്വവര്‍ഗ വിവാഹ നിയമത്തില്‍നിന്നു പിന്‍വാങ്ങി ബെര്‍മുഡ. കരീബിയന്‍ ഉപദ്വീപിലുള്ള ബ്രിട്ടന്റെ അധികാര പ്രദേശമായ രാജ്യമാണ് നേരത്തെ പാര്‍ലമെന്റ് പാസാക്കിയ നിയമം റദ്ദാക്കിയത്.
കഴിഞ്ഞ വര്‍ഷം മേയില്‍ ആയിരുന്നു ബെര്‍മുഡ ജനപ്രതിനിധിസഭ സ്വവര്‍ഗവിവാഹം നിയമപരമായി അംഗീകരിച്ച് ബില്‍ പാസാക്കിയത്. രാജ്യത്തെ സുപ്രിംകോടതി വിധിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍, ന്യൂ ഡൊമസ്റ്റിക് പാര്‍ട്ണര്‍ഷിപ്പ് ആക്ട് എന്ന പേരില്‍ പുതുതായി അവതരിപ്പിച്ച നിയമം മുന്‍തീരുമാനം റദ്ദാക്കുകയായിരുന്നു. ബെര്‍മുഡയുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് ബ്രിട്ടന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."