ഫൈസല്‍വധം: പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ഫൈസലിന്റെ വയറിന് കുത്തിയെന്ന് പറയപ്പെടുന്ന തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്(47) എന്നിവരെയാണ് ഇന്ന്ഉച്ചയ്ക്ക് 2.30ന് തിരൂര്‍ സബ്ജയിലില്‍ വച്ച് തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷികളായ ആറുപേരാണ് ബിബിനെ തിരിച്ചറിയാനുള്ളത്.
കൃത്യം നടത്തിയ കേസില്‍ തിരൂര്‍ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കന് പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25)എന്നിവരെ നേരത്തേ ദൃക്സാക്ഷികള്‍ പരേഡില്‍ തിരിച്ചറിഞ്ഞിരുന്നു. കേസില്‍ ഒളിവിലായിരുന്ന ബിബിനെ മൈസൂരിലെ ഫര്ഗൂരില് വച്ച് കഴിഞ്ഞ ആറിനാണ് അറസ്റ്റ് ചെയ്തത്. കേരളത്തിനകത്തും പുറത്തുമായി ഒളിവില്‍ കഴിഞ്ഞിരുന്ന നാരായണന് കഴിഞ്ഞ ഏഴിന് ക്രൈംബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."