സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം കുറക്കാന്‍ അംഗീകാരം
റിയാദ്: സഊദി സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം കുറക്കുന്നതുമായി ബന്ധപ്പെട്ട തൊഴില്‍ നിയമ പരിഷ്‌കരണത്തിന് പരമോന്നത സഭയയായ ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ടു തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി ഇതോടെ മന്ത്രിസഭയുടെ മുന്നിലെത്തി.
സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ സ്വദേശികളെ ആകര്‍ഷിക്കുന്നതിനാണ് തൊഴില്‍ സമയം കുറക്കാന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചത്.
ആഴ്ച്ചയില്‍ രണ്ടു ദിവസം അവധി നല്‍കുന്ന തൊഴില്‍ സമയ ഭേദഗതിയാണ് മന്ത്രിസഭക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇതോടെ ജോലി സമയം ദിനേന എട്ടു മണിക്കൂര്‍ തോതില്‍ ആഴ്ച്ചയില്‍ 40 മണിക്കൂര്‍ മാത്രമായി ചുരുങ്ങും. രണ്ടു വര്‍ഷം മുന്‍പ് തന്നെ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നുവെങ്കിലും സ്വകാര്യ മേഖല ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. തൊഴിലാളികളുടെ പ്രബോഷന്‍ കാലസമയം തൊഴിലാളികളുടെ സമ്മതത്തോടെ തൊഴിലുടമകള്‍ക്ക് ദീര്‍ഘിപ്പിക്കാം.
ഇക്കാലയളവില്‍ തൊഴിലാളി പ്രകടനം കാഴ്ച്ചവെക്കുന്നില്ലെങ്കില്‍ വീണ്ടും ഇതേ അടിസ്ഥാനത്തില്‍ തൊഴിലുടമക്ക് പ്രബോഷന്‍ സമയം നല്‍കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."