സഊദിയില്‍ മാധ്യമരംഗത്തും സ്വദേശിവല്‍ക്കരണം ആവശ്യപ്പെട്ട് ശൂറ കൗണ്‍സില്‍
റിയാദ്: സഊദിയിലെ മാധ്യമ സ്ഥാപനങ്ങളിലും സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശൂറ കൗണ്‍സില്‍ രംഗത്ത്. രാജ്യത്തെ മുഴുവന്‍ മാധ്യമ സ്ഥാപനങ്ങളിലെയും ജോലികള്‍ സഊദിവല്‍ക്കരിക്കണമെന്നും സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സാംസ്‌കാരിക വാര്‍ത്താ വിതരണ മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ ആവശ്യമുന്നയിച്ചു. ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ അമീന്‍ അല്‍ ജിഫ്രിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗമാണു മാധ്യമസ്ഥാപനങ്ങളില്‍ സഊദിവല്‍ക്കരണം ആവശ്യപ്പെട്ടത്.
യുവാക്കളെ ആകര്‍ഷിക്കുന്ന മേഖലയാണു മാധ്യമരംഗം. ഇതിനാല്‍ തന്നെ കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനായി മാധ്യമസ്ഥാപനങ്ങള്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരിക്കണം. ഇലക്ട്രോണിക്‌സ് മീഡിയാ രംഗത്ത് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. മന്ത്രാലയം കൂടുതല്‍ സജ്ജമായി കഴിവുള്ള മാധ്യമപ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയണം-ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മാധ്യമസ്ഥാപനങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത് അറബ്, ഇംഗ്ലീഷ് അന്താരാഷ്ട്ര മാധ്യമസ്ഥാപങ്ങളിലെ വിദേശജീവനക്കാര്‍ക്കാണു ഭീഷണിയാകുക. ഇതര ഭാഷാ മാധ്യമസ്ഥാപനങ്ങളില്‍ ഇത് എങ്ങനെ നടപ്പാക്കുമെന്നതു കണ്ടറിയേണ്ടി വരും. നിലവില്‍ ലോകത്തെ ഒട്ടുമിക്ക പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ക്കും സഊദിയില്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."