സിറിയയില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിനുനേരെ യു.എസ് ആക്രമണം
ദമസ്കസ്: സിറിയയിലെ സര്‍ക്കാര്‍ അനുകൂല സൈന്യത്തിനു നേരെ അമേരിക്കയുടെ അപ്രതീക്ഷിത ആക്രമണം. കുര്‍ദ്-അറബ് സഖ്യസൈന്യത്തിനു നേരെയുള്ള ആക്രമണത്തെ തുടര്‍ന്നാണ് അമേരിക്കയുടെ തിരിച്ചടി. സംഭവത്തില്‍ നൂറോളം സര്‍ക്കാര്‍ അനുകൂല പോരാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ സിറിയയിലെ ദൈറുസ്സൂര്‍ പ്രവിശ്യയിലാണ് അമേരിക്കയുടെ ആക്രമണം നടന്നത്.
അമേരിക്കയുടെ പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ്(എസ്.ഡി.എഫ്) ഐ.എസില്‍നിന്നു തിരിച്ചുപിടിച്ച യൂഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്ത് സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു സര്‍ക്കാര്‍ അനുകൂല സൈന്യം എന്നാണു വിവരം. ഇതറിഞ്ഞാണ് യു.എസ് സൈന്യത്തിന്റെ നടപടി.
അതിനിടെ, വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗഥ പ്രവിശ്യയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 36 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഹ്യുമന്‍ റൈറ്റ്സ് ഒബ്സര്‍വേറ്ററി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."