സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കണമെന്ന് ബൈസിക്ലിങ് പ്രമോഷന്‍ കൗണ്‍സില്‍
കോഴിക്കോട്: സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍കേരളാ ബൈസിക്ലിങ് പ്രമോഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലും സംസ്ഥാനത്തുടനീളം ഗതാഗതക്കുരുക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും ഏറെ ഗുണകരവും ആദായകരവും മലിനീകരണം ഇല്ലാത്തതുമായ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുകയാണു വേണ്ടതെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ റോഡുകളില്‍ സുരക്ഷിതമായി സൈക്കിള്‍ സവാരി നടത്തുന്നതിനു പ്രത്യേക പാതകള്‍ ഒരുക്കണം. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ സൈക്കിള്‍ സവാരിക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സൈക്കിള്‍ സവാരി ബോധവത്കരണം നടത്താന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും തയാറാകണം. സൈക്കിളിന്റെ വാണിജ്യ നികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തയാറാകണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ധനമന്ത്രി, പൊതുമരാമത്തു മന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ക്കു നിവേദനം നല്‍കി.
ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷനായി. വൈസ് ചെയര്‍മാന്മാരായ എം.വി കുഞ്ഞാമു, സി.എം രാധാകൃഷ്ണന്‍, അഡ്വ. എം.കെ അയ്യപ്പന്‍, കിരണ്‍ ദിവാകര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."