HOME
DETAILS
MAL
യു.എന്‍ ഇടപെടരുതെന്ന് ചൈന
backup
February 08 2018 | 20:02 PM
ബെയ്ജിങ്: രാഷ്ട്രീയമായി കലുഷിതമായ രാജ്യത്ത് ഇടപെടുന്നതിനെതിരേയും ചൈന രംഗത്തെത്തിയിട്ടുണ്ട്. വിഷയം യു.എന്‍ രക്ഷാസമിതി ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് ചൈനയുടെ മുന്നറിയിപ്പ്. 15 ദിവസത്തേക്ക് പ്രസിഡന്റ് അബ്ദുല്ല യമീന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് നേരത്തെ യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
'മാലദ്വീപിലെ സ്ഥിതിഗതികള്‍ ചൈന വിലയിരുത്തിവരികയാണ്. നിലവില്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത് ആഭ്യന്തര പ്രശ്നങ്ങള്‍ മാത്രമാണെന്നാണ് ഞങ്ങള്‍ക്കു ബോധ്യപ്പെട്ടത് '- ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. വിഷയം ബന്ധപ്പെട്ട കക്ഷികളെ വിളിച്ചിരുത്തി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും മാലദ്വീപിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്നും ഷുവാങ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."