കാലിയ റഫീക്കിന്റെ വധം മൂന്നര വര്‍ഷത്തിനു ശേഷമുള്ള പക വീട്ടല്‍
കാസര്‍കോട്: രണ്ടു കൊലപാതകങ്ങളിലടക്കം നിരവധി കേസുകളില്‍ പൊലിസ് അന്വേഷിക്കുന്ന കാലിയ റഫീഖ് ഒളിവില്‍ കഴിയുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മൂന്നര വര്‍ഷത്തിനു മുന്‍പ് ഉപ്പളയിലെ മറ്റൊരു ഗുണ്ടാ നേതാവായ മുത്തലിബിനെ കൊല ചെയ്തതിനു സമാനമായാണു കാലിയാ റഫീഖും കൊല്ലപ്പെട്ടത്.
2013 ഒക്‌ടോബര്‍ 24 നു രാത്രി എട്ടോടെ മണ്ണംകുഴി സ്റ്റേഡിയത്തിനടുത്തു താമസിക്കുന്ന ഗുണ്ടാ നേതാവ് മുത്തലിബിന്റെ വധത്തിനു പിന്നില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ ഭായി എന്നറിയപ്പെടുന്ന റഫീഖാണെന്നാണു കരുതുന്നത്.
ഭാര്യയും കുട്ടിയും നോക്കിനില്‍ക്കെ ഫ്‌ളാറ്റിനു സമീപത്ത് വച്ച് ഇയാളുടെ കാറിനു നേരെ വെടിയുതിര്‍ത്ത ആറംഗ സംഘം വെട്ടിയും കുത്തിയുമാണു കൊല ചെയ്തത്. ഇതിനു പ്രതികാരമായി പലതവണ കാലിയ റഫീഖിനെതിരേ അക്രമം നടന്നിരുന്നെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
ഒരു തവണ പൊലിസ് കസ്റ്റഡിയിലിരിക്കെ കോടതിക്കു സമീപത്തു വച്ചും റഫീഖിനു കുത്തേറ്റിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണു കൊല നടത്തിയതെന്നാണു നിഗമനം. ഇതിനു പിന്നില്‍ പൊലിസ് സംശയിക്കുന്നതു മുത്തലിബിന്റെ സഹോദരന്‍ നൂര്‍അലിയെയാണ്.
അക്രമിക്കപ്പെടുമ്പോള്‍ കാറിലുണ്ടായിരുന്ന നാലു പേരില്‍ സാഹിദ് എന്ന യുവാവിനു പരുക്കേറ്റു. ഇവരെക്കൂടാതെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായും സംശയിക്കുന്നു. കാറില്‍ നിന്നു ഒരു ബാഗ് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതു മുമ്പോട്ടുള്ള അന്വേഷണത്തില്‍ ഉപകരിക്കുമെന്നാണ് പൊലിസ് കരുതുന്നത്.
ഇദ്ദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടെന്നും ഇത് വെടിവെച്ച ശേഷം മരിച്ചുവെന്ന് ഉറപ്പിക്കാനായി പാതി കഴുത്തറുത്തതായിരിക്കാമെന്നുമാണു പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."