സ്വയം, നാശത്തിന്റെ കുഴി തോണ്ടുന്നവര്‍
എ.കെ.ജിക്ക് സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ 10 കോടി വകയിരുത്തിയ തോമസ് ഐസക് തന്നെയാണു ഖജനാവു കാലിയാണെന്നു പറയുന്നത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ ഫണ്ട് വകയിരുത്താന്‍ പെടാപാടുപെടുന്നവര്‍ ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരി എ.കെ.ജിക്കു സ്മാരകം പണിയേണ്ടതുണ്ടോ.
ശാസ്ത്രീയ സോഷ്യലിസം ഗവേഷണം ചെയ്യാന്‍ വേണ്ടി തിരുവനന്തപുരം ജില്ലയില്‍ തുടങ്ങിയ എ.കെ.ജി സെന്റര്‍ സര്‍ക്കാര്‍ വക സൗജ്യന്യമായി കിട്ടിയ ഭൂമിക്കു പുറമേ ഏഴു സെന്റുകൂടി കൈയേറിയതായാണു വിവരം. എന്തു സോഷ്യലിസ്റ്റ് ഗവേഷണമാണവിടെ നടക്കുന്നത്.
നായനാര്‍ അക്കാദമിക്ക് 19 കോടി ഒറ്റദിവസം കൊണ്ടു പിരിച്ചവര്‍ എ.കെ.ജിക്കു വേണ്ടി ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്നതു നാണക്കേടാണ്.
സി.പി.എം കുറച്ചുകാലമായി സ്വയംനാശത്തിന്റെ കുഴി തോണ്ടി ക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ നിരവധി സാമൂഹിക പരിഷ്‌കരണങ്ങള്‍ക്ക് നാന്ദി കുറിച്ചവര്‍ പ്രതിമകളും സ്മാരകങ്ങളും പണിത് ചില്ലുകൂട്ടില്‍ തണുത്തിരിക്കുന്ന ദുരന്തമാണു കേരളം കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."