ഭിക്ഷാടനം അതിരുകടക്കുമ്പോള്‍
കേരളത്തില്‍ ഭിക്ഷാടനം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൈയില്ലാത്തവരും കാലില്ലാത്തവരും കണ്ണില്ലാത്തവരുമെല്ലാം ഭിക്ഷയെടുക്കാനെത്തുമ്പോള്‍ ആരുടെയും ഹൃദയം അലിയും.
എന്നാല്‍, ഇത്തരക്കാരെ ഉപയോഗിച്ചു ഭിക്ഷാടന മാഫിയ ഇതൊരു ബിസിനസാക്കി മാറ്റുകയാണ്. ഭിക്ഷ യാചിച്ചു നമ്മുടെ മുന്നിലെത്തുന്നവനു വിശപ്പുമാറ്റാനല്ല, അവരെ അയച്ചവരുടെ മടിശ്ശീല കനപ്പിക്കാനാണ് നാമൊക്കെ കൊടുക്കുന്ന പണം പോകുന്നത്.
കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മോഷണം, പിടിച്ചുപറി ഇതിന്റെയെല്ലാം പിന്നില്‍ ഭിക്ഷാടനം കാതലായ പങ്ക് വഹിക്കുന്നുണ്ട്. ഇന്നു പല കുറ്റവാളികളെയും പിടികൂടുമ്പോള്‍ അവരെല്ലാം ഭിക്ഷാടനം ജീവിതമാര്‍ഗമാക്കിയവരാണെന്നു തെളിയുന്നുണ്ട്. ഭിക്ഷാടനം തൊഴിലാക്കി ജീവിതംനയിക്കുന്നവരില്‍ അധികമാളുകളും അന്യസംസ്ഥാനത്തുനിന്നു കേരളത്തിലെത്തുന്നവരാണ്.
ഭിക്ഷയാചിച്ചു കിട്ടുന്ന കാശുകൊണ്ടു പട്ടിണിമാറ്റുന്ന ഒരുപാടാളുകളുണ്ട്. തമിഴ് കലര്‍ന്ന മലയാളമെല്ലാം സംസാരിക്കുമ്പോള്‍ ആളുകള്‍ക്ക് അവരെ സംശയിക്കേണ്ടി വരുന്നു. ഈയൊരു കാരണംകൊണ്ടവര്‍ തെറ്റിദ്ധരിക്കപ്പെടുന്നു.
പിഞ്ചു കുഞ്ഞുമുതല്‍ വയോവൃദ്ധകള്‍ വരെ ഇത്തരം മാഫിയകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. ഭിക്ഷയാചിച്ചുകൊണ്ട് വീടുകളില്‍ കയറിവന്നു മക്കളെ തട്ടിക്കൊണ്ടു പോകുന്നതും മോഷണം പൊടിപൊടിക്കുന്നതും തുടര്‍ക്കഥയാണ്. കേരളസര്‍ക്കാര്‍ ഇനിയും കണ്ണുതുറന്നിട്ടില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും നേരിടേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."