HOME
DETAILS

പഴയകാല ഓര്‍മകള്‍ അയവിറക്കി മീരാന്‍ സാഹിബ്

  
backup
February 09 2018 | 02:02 AM

%e0%b4%aa%e0%b4%b4%e0%b4%af%e0%b4%95%e0%b4%be%e0%b4%b2-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d

പാലക്കാട: മുസ്‌ലിംലീഗ് നേതാവായിരുന്ന ബി. പോക്കര്‍ സാഹിബിന്റെ കീഴില്‍ നിയമപ്രാക്ടീസ് ആരംഭിച്ച ജൂനിയര്‍ അഭിഭാഷകന്‍, മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മുന്‍ സുപ്രിം കോടതി ജസ്റ്റിസ് കെ.ടി തോമസ്, ജമ്മുകാശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് വി. ഖാലിദ്, ടി. സവാന്‍കുട്ടി തുടങ്ങിയ പ്രമുഖരുടെ സീനിയര്‍ അഭിഭാഷകന്‍, പഴയകാല മുസ്‌ലിം നേതാക്കളുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും ഉറ്റ ബന്ധം കാത്ത് സൂക്ഷിച്ച മനുഷ്യസ്‌നേഹി.
കൂടെ സ്വന്തം നാട്ടുകാരുടെ സ്‌നേഹനിധിയായ കാരണവര്‍, റിട്ട. ജില്ലാ ജഡ്ജ് പുതുനഗരം തത്തമംഗലം പള്ളിമൊക്ക് സ്വദേശി പി.എ.ക്യു മീരാന്‍ 98-)ം വയസിലും ഊര്‍ജസ്വലത വറ്റാതെ ചെറിയ കുടിലില്‍ താമസിച്ച് പൂര്‍ണ ലളിത ജീവിതം നയിക്കുകയാണ്. 1936 ല്‍ ഇന്റര്‍മീഡിയേറ്റ് പഠനത്തിനായി വിക്ടോറിയ കോളജിലും തുടര്‍ന്ന് ബിരുദ പഠനം സെന്റ് തോമസ് കോളജിലും പൂര്‍ത്തിയാക്കി. ഉപരി പഠനത്തിനായി അലിഗഡില്‍ ചേര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബിയും ഫസ്റ്റ് ക്ലാസോടെ സ്വന്തമാക്കി. വിദേശ പ്രൊഫസര്‍മാരുടെ ചിന്താപരമായ അധ്യാപനം പഠനത്തിന് കൂടുതല്‍ ഉണര്‍വേകുകയും മിഴിവേകുകയും ചെയ്തു.
മുസ്‌ലിം ലീഗ് നേതാവായിരുന്ന മുഹമ്മദലി ജിന്നയുടെ എല്ലാ വര്‍ഷവുമുള്ള യൂനിവേഴ്‌സിറ്റി സന്ദര്‍ശനവും അദ്ദേഹത്തിന്റെ ഉപദേശവും മനസില്‍ മായാതെ ഇന്നും നിലനില്‍ക്കുന്നു. എല്ലാ ദേശീയ നേതാക്കളും അവിടം സന്ദര്‍ശനത്തിന് എത്താറുണ്ടായിരുന്നു. പഠന പൂര്‍ത്തീകരണത്തിന് ശേഷം മദ്രാസില്‍ ബി പോക്കര്‍ സാഹിബിന്റെ കീഴില്‍ അഭിഭാഷക വൃത്തി ആരംഭിക്കുകയും അദ്ദേഹവുമായുള്ള അഭേദ്യ ബന്ധത്തിന് തുടക്കമിടുകയും ചെയ്തു. ബാഫഖി തങ്ങള്‍, ഖാഇദേ മില്ലത്ത്, സീതി സാഹിബ്, സി.എച്ച് മുഹമ്മദ്‌കോയ തുടങ്ങിയവരുമായി ഉറ്റസൗഹൃദബന്ധം കാത്ത്‌സൂക്ഷിക്കാന്‍ കഴിഞ്ഞത് അഭിമാനത്തോടെ ഓര്‍ക്കുന്നു. പോക്കര്‍ സാഹിബ് തന്റെ മംഗളത്തിന് ആശീര്‍വദിക്കാന്‍ എത്തിയത് മായാത്ത ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നു.
ഖാഇദേമില്ലത്ത് പങ്കെടുത്ത പുതുനഗരത്ത് നടന്ന മുസ്‌ലിം ലീഗിന്റെ ആദ്യ സമ്മേളനത്തിന് സ്വാഗത പ്രാസംഗികന്‍ മീരാന്‍ സാഹിബ് ആയിരുന്നു. അദ്ദേഹത്തിന്റെ തികച്ചും ലളിത ജീവിതം തനിക്ക് പിന്നീട് ജീവിതത്തില്‍ പ്രചോദനമായതായി. അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒറ്റപ്പാലം, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ മജിസ്‌ട്രേറ്റ് ആയി ജോലി ചെയ്ത അദ്ദേഹം തൃശൂര്‍ വിജിലന്‍സ് ജഡ്ജി ആയിരിക്കെയാണ് വിരമിച്ചത്. കോഴിക്കോട് മജിസ്‌ട്രേറ്റ് ആയിരിക്കുമ്പോള്‍ സി.എച്ചിന്റെ ഒരു കേസ് തന്റെ മുന്നില്‍ വന്നപ്പോള്‍ ട്രാന്‍സ്ഫര്‍ ചെയ്ത സമയത്ത് എല്ലാവരും അഭിനന്ദിച്ചതായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു. കാരണം സി.എച്ചുമായുള്ള വ്യക്തി ബന്ധം വിധിയെ സ്വാധീനിക്കുമോ എന്ന് ഭയപ്പെട്ടിട്ടായിരുന്നു ആ ട്രാന്‍സ്ഫര്‍.
കോഴിക്കോട് മജിസ്‌ട്രേറ്റ് ആയ സമയത്താണ് പി.എ അബ്ദുള്‍ ഗഫൂറിനൊപ്പം എം.ഇ.എസ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്. 10 രൂപയായിരുന്നു ആദ്യത്തെ മുതല്‍ മുടക്ക്. തലശ്ശേരിയില്‍ മുഹമ്മദ് റാഫി സംഗീത നിശയും അദ്ദേഹത്തിന്റെ സംഘാടനത്തില്‍ ആയിരുന്നു. വിരമിച്ച ശേഷം അദ്ദേഹത്തെ ലോ സെക്രട്ടറി ആയി നാമ നിര്‍ദേശം ചെയ്യുകയും ചെയ്തു. ഹൈക്കോടതി ജഡ്ജി ആയിരുന്ന മകന്‍ ബര്‍ക്കത്തലിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ആദരം കിട്ടിയത് അദ്ദേഹം അഭിമാനത്തോടെ ഓര്‍ക്കുന്നു.
തത്തമംഗലം പള്ളിമൊക്കില്‍ നിര്‍മിച്ച ഹനഫി മസ്ജിദ് അദ്ദേഹത്തിന്റെ കാര്‍മികത്വത്തിലായിരുന്നു. നാല് പതിറ്റാണ്ടായി ഇന്നും അതിന്റെ പ്രസിഡന്റ് പദവി അലങ്കരിക്കുന്നു. ശാദി മഹല്‍ റിലീഫ് കമ്മിറ്റി രൂപീകരിച്ച് പാവപ്പെട്ട ജനവിഭാഗത്തിന് ഒരു കൈത്താങ്ങ് കൂടിയാണ് അദ്ദേഹം. മറ്റൊരു മകന്‍ ഡോ. ശിഹാബുദ്ദീന്‍ മണ്ണാര്‍ക്കാട് ക്രസന്റ് ഹോസ്പിറ്റലിന്റെ എം.ഡിയാണ് സഹധര്‍മിണി ആമിന മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. ലിയാഖത്തലി, നിലോഫര്‍ എന്നിവരാണ് മറ്റ് മക്കള്‍. അല്ലാഹുവിലുള്ള കലര്‍പ്പില്ലാത്ത വിശ്വാസമാണ് തന്റെ വിജയത്തിന്റെയും ആരോഗ്യത്തിന്റെയും പിന്നിലെന്ന് അദ്ദേഹം പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

oman
  •  2 days ago
No Image

എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്‍മാര്‍

International
  •  2 days ago
No Image

ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്

National
  •  2 days ago
No Image

കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി

uae
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ 

National
  •  2 days ago
No Image

എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു

National
  •  2 days ago
No Image

ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം 

National
  •  2 days ago
No Image

ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി

National
  •  2 days ago