ജില്ലയില്‍ വീണ്ടും അക്രമം
കണ്ണൂര്‍: മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വവകക്ഷി സമാധാന യോഗതീരുമാനങ്ങളുടെ മഷിയുണങ്ങുന്നതിനു മുന്‍പുതന്നെ തലശേരി താലൂക്കില്‍ അക്രമം. പൊന്ന്യത്ത് ബി.ജെ.പി പ്രാദേശിക നേതാവിന്റെ വീടിനു നേരേ ഒരുസംഘം ആളുകള്‍ ബോംബെറിഞ്ഞു. പൊന്ന്യം കുണ്ടുംചിറയിലെ നളിനാക്ഷന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.
അക്രമത്തില്‍ വീടിനു സാരമായി കേടുപറ്റി. ഇതുകൂടാതെ ചെറുവാഞ്ചേരിയില്‍ ബി.ജെ. പി പ്രവര്ത്തകന് വാസുവിന്റെ വീടിനു മുന്പില് റീത്തും പ്രത്യക്ഷപ്പെട്ടു. അക്രമത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നു ബി.ജെ.പി ആരോപിച്ചു. ജില്ലയില്‍ സമാധാനയോഗങ്ങള്‍ ഊര്‍ജിതമായി നടക്കവെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇതു മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചു ചേര്‍ത്ത സമാധാനശ്രമങ്ങള്‍ക്കു തിരിച്ചടിയായി.
കണ്ണൂരില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ സി.പി.എം, ബി.ജെ.പി പാര്‍ട്ടി നേതാക്കള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ അണികള്‍ സ്വീകരിച്ചില്ലെന്നാണ് സൂചന. ഇന്നലെ അക്രമം നടന്ന പൊന്ന്യം കുണ്ടുംചിറ സി. പി.എമ്മിന് സ്വാധീനമുള്ള കേന്ദ്രമാണ്. സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്റെ നാടായ കതിരൂര്‍ പഞ്ചായത്തിലാണിത്. ജില്ലയില്‍ ശാശ്വതസമാധാനം സ്ഥാപിക്കുന്നതിനായി അണ്ടലൂരില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീടു സന്ദര്‍ശിച്ചവരില്‍ ജയരാജനുമുണ്ടായിരുന്നു. സമാധാനശ്രമങ്ങള്‍ അണികളിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത നേതാക്കളുടെ സ്വാധീന പ്രദേശങ്ങളില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെടുന്നത് സമാധാനപ്രേമികളില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 21 hours agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• a day agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• a day agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• a day agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• a day agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• a day agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• a day agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• a day agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• a day agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• a day agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• a day ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• a day ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• a day agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• a day agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• a day agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• a day agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• a day agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• a day agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി