HOME
DETAILS

ആദ്യശാസ്ത്രജ്ഞന്‍

  
backup
February 09 2018 | 04:02 AM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%9e%e0%b4%a8%e0%b5%8d%e2%80%8d

കാലത്തെ യുക്തികൊണ്ട് മറികടന്ന ഭൗതികശാസ്ത്രജ്ഞനും ചിന്തകനുമാണ് ഗലീലിയോ ഗലീലി. കടന്നുപോയിട്ട് 376 വര്‍ഷമായിട്ടും ലോകത്തിലെ മഹാന്മാരായ ശാസ്ത്രജ്ഞരുടെ കൂട്ടത്തില്‍ ആ നാമം ഇന്നും തിളങ്ങുന്നു. ഗലീലിയോ ആകാശത്തേക്ക് തന്റെ ചാരഗ്ലാസ് (പൈശാചികയന്ത്രം) തിരിച്ചപ്പോള്‍ നൂറ്റാണ്ടുകളായി നിലനിന്ന പ്രപഞ്ചസങ്കല്‍പം എന്നന്നേക്കുമായി തകര്‍ന്നു. ഒറ്റയടിയ്ക്ക് ഭൂമി പ്രപഞ്ച കേന്ദ്രമല്ലാതായി.


ഗലീലിയൊയുടെ മുന്‍ഗാമിയായിരുന്ന കോപ്പര്‍നിക്കസ് ആവിഷ്‌കരിച്ച സിദ്ധാന്തമായ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തമെന്നാല്‍ സൂര്യന്‍ ഭൂമിയ്ക്ക് ചുറ്റും കറങ്ങുകയല്ല, മറിച്ച് ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യന് ചുറ്റുമാണ് ഭ്രമണം ചെയ്യുന്നത് എന്നാണ്. ഗവേഷണ കുതുകിയായ ഗലീലിയോ അന്നേവരെ വിശ്വസിച്ചിരുന്ന അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തത്തെ എതിര്‍ത്ത് കോപ്പര്‍ നിക്കസിന്റെ സൂര്യകേന്ദ്രിത സിദ്ധാന്തത്തെ പിന്താങ്ങി. കോപ്പര്‍ നിക്കസിന്റെ കാലംവരെയുള്ള ശാസ്ത്രപണ്ഡിതന്മാര്‍ വിശ്വസിച്ച അരിസ്റ്റോട്ടിലിയന്‍ സിദ്ധാന്തമായ ഭൂകേന്ദ്രിത സിദ്ധാന്തമെന്നാല്‍ ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നും അത് ചലിക്കാതെ ഒരിടത്ത് ഉറച്ചുനില്‍ക്കുകയാണെന്നും സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ ഇവയെല്ലാം ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയാണെന്നുമായിരുന്നു.
1609-ല്‍ ഗലീലിയോ നിര്‍മിച്ച ദൂരദര്‍ശിനി കോപ്പര്‍ നിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തത്തെ ശരിവയ്ക്കുകയും പില്‍ക്കാലത്ത് ഒട്ടനവധി പഠനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും വഴിതെളിയിക്കുകയും ചെയ്തു.


ശാസ്ത്ര ചരിത്രമാകെ പരിശോധിച്ചാല്‍, മതമേലധികാരികളില്‍ നിന്ന് ഇത്രയേറെ പീഡനങ്ങളും ശിക്ഷകളും ഏറ്റുവാങ്ങേണ്ടിവന്ന ശാസ്ത്രജ്ഞര്‍ മറ്റാരും തന്നെ ഇല്ലെന്ന് പറയാം. ഗ്രീക്ക് ദാര്‍ശനികനായ അരിസ്റ്റോട്ടില്‍, പ്രകൃതിയില്‍ ഏതു സാധനവും നിശ്ചലമാണെന്നും ഏതെങ്കിലും ഒരു ശക്തിയ്ക്കു മാത്രമെ അതിനെ നിശ്ചലസ്ഥിതിയില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും പഠിപ്പിച്ചു. ഭൂമി നിശ്ചലമായി നില്‍ക്കുകയാണെന്നും അദ്ദേഹം സമര്‍ഥിച്ചു. അരിസ്റ്റോട്ടിലിന് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്വാധീനമോ എന്തോ ആ ആശയങ്ങള്‍ ഉരുക്കുകോട്ട പോലെ നൂറ്റാണ്ടുകള്‍ ശിരസ്സുയര്‍ത്തിനിന്നു. രണ്ടാം നൂറ്റാണ്ടില്‍ ഭൂമിയാണ് പ്രപഞ്ച കേന്ദ്രമെന്ന് ടോളമി സിദ്ധാന്തിച്ചു. ടോളമിയ്ക്ക് പല മതമേലധികാരികളില്‍ നിന്ന് അംഗീകാരവും ലഭിച്ചു. അങ്ങനെ ഭൂമിയെ കേന്ദ്രമാക്കിയുള്ള പ്രപഞ്ചസങ്കല്‍പം ഏതാണ്ട് 14 നൂറ്റാണ്ടുവരെ വലിയ മാറ്റമില്ലാതെ തുടര്‍ന്നു.

 


സൂര്യ കേന്ദ്രിത സിദ്ധാന്തം


1534-ല്‍ നിക്കോളാസ് കോപ്പര്‍നിക്കസ് (1473-1543) തന്റെ വിഖ്യാത രചനയിലൂടെ തീര്‍ത്തും വ്യത്യസ്തങ്ങളായ ചിത്രം അവതരിപ്പിച്ചു. സൂര്യനാണ് സൗരയൂഥകേന്ദ്രം എന്ന അദ്ദേഹത്തിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തം ഏറെ കോളിളക്കം സൃഷ്ടിച്ചു. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗലീലിയോ ആണ് കോപ്പര്‍ നിക്കസിന്റെ സൂര്യകേന്ദ്രിത പ്രപഞ്ചസിദ്ധാന്തത്തെ ശരിവച്ചത്. ഭൂമിയല്ല, സൂര്യനാണ് പ്രപഞ്ചകേന്ദ്രം എന്ന കോപ്പര്‍ നിക്കസിന്റെ സിദ്ധാന്തത്തെ പിന്താങ്ങുകവഴി ഗലീലിയോയെ സഭ അനഭിമതനായി പ്രഖ്യാപിച്ചു.


അരിസ്റ്റോട്ടിലിയന്‍ പണ്ഡിതരും മതാധികാരികളും വിശ്വസിച്ചിരുന്നത് ഭൂമി ചലിക്കാതെ ഒരിടത്തു ഉറച്ച് നില്‍ക്കുകയാണെന്നും സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ ഇവയെല്ലാം ഭൂമിയെ പ്രദക്ഷിണം വയ്ക്കുകയാണെന്നു മായിരുന്നു. ഗലീലിയുടെയും കോപ്പര്‍ നിക്കസിന്റെയും സിദ്ധാന്തത്തെ റോമന്‍ കത്തോലിക്കാസഭ വിശ്വാസത്തോടുള്ള വെല്ലുവിളിയായിട്ടാണ് കണക്കാക്കിയത്. ഈ സിദ്ധാന്തം വിശ്വാസികളെ വഴിതെറ്റിക്കുമെന്നുമായിരുന്നു സഭയുടെ ആശങ്ക.


ദൂരദര്‍ശിനി യന്ത്രം കണ്ടുപിടിക്കുകയും അതില്‍കൂടി നോക്കി ശനിയ്ക്ക് വലയവും ഉപഗ്രഹങ്ങളും ഉണ്ടെന്നും വ്യാഴത്തിന് ഉപഗ്രഹങ്ങള്‍ ഉണ്ടെന്നും തെളിയിച്ചതും മറ്റുമാണ് യഥാസ്ഥിതകരായ സഭാവിശ്വാസികളെ പ്രകോപിതരാക്കാന്‍ മറ്റൊരു കാരണം.


നക്ഷത്രദൂതന്‍ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും ഗലീലിയോയ്ക്ക് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായി. പോപ്പ് അര്‍ബന്‍ എട്ടാമനായിത്തീര്‍ന്ന കര്‍ദിനാള്‍ ബാര്‍ബറിനി അഭിനന്ദിച്ചവരുടെ കൂട്ടത്തിലും റോമിലെ പ്രമുഖ ഗണിതശാസ്ത്രജ്ഞനായ ക്ലാവിയസ്, ഗലീലിയോ ജനങ്ങളെപറ്റിക്കുകയാണെന്നും അദ്ദേഹം കണ്ടുപിടിച്ച ദൂരദര്‍ശിനിയിലൂടെ നോക്കിയിട്ട് ഒന്നും കാണാന്‍ കഴിഞ്ഞില്ലെന്നും പ്രചരിപ്പിച്ചു. ഏതായാലും ഗലീലിയുടെ ഗ്രന്ഥങ്ങള്‍ ശത്രുക്കളെ രോഷാകുലരാക്കി.

 

 

വിചാരണ, മാപ്പ്


1633 ഏപ്രില്‍ 12. പരിക്ഷീണിതനായ ഗലീലിയോ റോമിലെത്തി. മതദ്രോഹ കുറ്റങ്ങള്‍ക്ക് വിചാരണ നടത്തുന്ന ഇന്‍ക്വിസിഷന്‍ കോടതിമുറിയാണ് രംഗം. അന്ധവിശ്വാസത്തിന്റെ അള്‍ത്താരയ്ക്കുമുന്നില്‍ ശാസ്ത്രം അടിയറവ് പറയണമെന്ന ശാഠ്യം നീതിന്യായ പ്രക്രിയയുടെ വേഷം ധരിക്കുകയായിരുന്നു. സൂര്യനെ ഭൂമി വലം വയ്ക്കുന്നുവെന്ന പരമസത്യം വിളിച്ചുപറഞ്ഞതായിരുന്നു ഗലീലിയോയ്‌ക്കെതിരായ കുറ്റം. താന്‍ രൂപം നല്‍കിയ ടെലിസ്‌ക്കോപ്പിലൂടെ കണ്ടെത്തിയ ശാസ്ത്രസത്യം ലോകത്തെ അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.
കുറ്റം ഏറ്റ് പറഞ്ഞ് മാപ്പ് പറഞ്ഞില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് ഗലീലിയോ ബോധവാനായിരുന്നു. സൂര്യകേന്ദ്ര പ്രപഞ്ചസങ്കല്‍പം പ്രചരിപ്പിച്ചതിന് കത്തോലിക്കാസഭ മതദ്രോഹവിചാരണ ചെയ്ത് ചുട്ടെരിച്ച ബ്രൂണോയുടെ അനുഭവം ഗലീലിയോയുടെ മനസിലുണ്ടായിരുന്നു.


മതകോടതിയുടെ മുന്‍പാകെ (കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോയുടെ പ്രേരണമൂലം) ഒടുവില്‍ ഗലീലിയോ കുറ്റം ഏറ്റു. തന്റെ കണ്ടുപിടിത്തങ്ങള്‍ എല്ലാം തെറ്റാണെന്നും കോപ്പര്‍ നിക്കസ് പ്രപഞ്ചമാതൃക താന്‍ വിശ്വസിക്കുന്നില്ലെന്നും, ഭൂമി കറങ്ങുന്നുണ്ടെന്ന് മേലില്‍ പറയുകയില്ലെന്നും ശപഥം ചെയ്തു മാപ്പപേക്ഷിച്ചു.

 

തടങ്കല്‍ ജീവിതം

 

ഗലീലിയോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ലോകത്തിനു മുന്നില്‍ മതമേലധികാരികള്‍ വിജയിച്ചെങ്കിലും, വിചാരണയില്‍ പങ്കെടുത്ത പത്ത് കര്‍ദിനാളന്മാരില്‍ ഫ്രാന്‍സെസ്‌കോ ഉള്‍പ്പെടെ മൂന്നുപേര്‍ ശിക്ഷാവിധിയില്‍ ഒപ്പുവച്ചില്ല. (ഗലീലിയോയുടെ വിധിന്യായത്തില്‍ മാര്‍പാപ്പയും ഒപ്പുവച്ചില്ലെന്ന് വത്തിക്കാന്‍ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.
കര്‍ദിനാള്‍ ഫ്രാന്‍സെസ്‌കോയുടെ ഇടപെടല്‍മൂലം ഗലീലിയോയുടെ ശിക്ഷ ക്രമേണ മയപ്പെട്ടു. തടവുശിക്ഷ അനുഭവിക്കേണ്ടിവന്നെങ്കിലും, താമസിയാതെ അതും വീട്ടുതടങ്കലിലായി മാറി. ആദ്യം റോമിലെ ടസ്‌കന്‍ എംബസിയിലും, പിന്നീട് ഗലീലിയോയോട് അനുഭാവമുണ്ടായിരുന്ന സിയേന ആര്‍ച്ചു ബിഷപ്പിന്റെ വസതിയിലും ആയി തടങ്കല്‍.
1634-ല്‍ മൂത്ത മകന്റെ സംരക്ഷണത്തില്‍ അദ്ദേഹം കഴിഞ്ഞു. വിചാരണയുടെ കാലം ഗലീലിയോയുടെ ദുരന്തകാലമായിരുന്നു. അദ്ദേഹത്തിന്റെ പുത്രി അസുഖം മൂലം1637-ല്‍ മരണമടഞ്ഞു. വിചാരണകാലമത്രയും ഗലീലിയോ ബെല്ലോസ് ഗ്വാര്‍ഡോയെന്ന വസതി വിട്ട് പുറത്തുപോയിട്ടില്ല. വ്യക്തിപരമായ ദുഃഖങ്ങളും അപമാനവും രോഗവും വാര്‍ധക്യവും നല്‍കുന്ന അവശതകളൊന്നും ഗലീലിയോയെ ലവലേശം ബാധിച്ചില്ല. ഈ സമയത്ത് ചന്ദ്രനു ചുറ്റുമുള്ള അസാധാരണ ദൃശ്യങ്ങള്‍ കണ്ടെത്തി ജ്യോതിശാസ്ത്രത്തിന് മാറ്റുകൂട്ടിയ അദ്ദേഹത്തിന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ടു. അന്ധനായ അദ്ദേഹം പുതിയ ശാസ്ത്രങ്ങള്‍ എന്ന പേരില്‍ ഫിസിക്‌സിനെ സംബന്ധിക്കുന്ന ഒരു പുസ്തകം രചിച്ചു. 1642 ജനുവരി 8ന് 78-ാം വയസിലാണ് ആ പ്രതിഭ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

 


സഭയുടെ പശ്ചാത്താപം

 

ഗലീലിയോയെ പീഡിപ്പിച്ചതിന് കത്തോലിക്കാസഭ ഇന്ന് പശ്ചാത്തപിക്കുന്നു. സഭയ്ക്ക് തെറ്റുപറ്റിയതായി പതിമൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 1992 ഒക്‌ടോബര്‍ 31-ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഏറ്റുപറഞ്ഞു. ഗലീലിയോയുടെ വാനനിരീക്ഷണത്തിന്റെ നാനൂറാം വാര്‍ഷികം 2009 ഡിസംബറില്‍ വത്തിക്കാനും അതിവിപുലമായി ആഘോഷിച്ചു. 1633-ല്‍ മതദ്രോഹ വിചാരണയ്ക്കു ഗലീലിയോ വിധേയമായ കെട്ടിടത്തിന് സമീപം വത്തിക്കാന്‍ ഗാര്‍ഡനില്‍ ആ പ്രതിഭയുടെ പൂര്‍ണകായ പ്രതിമ ഉയര്‍ന്നുവന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള 40 പ്രമുഖ വാനശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് ഗലീലിയോയെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനവും 2009-ല്‍ വത്തിക്കാനില്‍ നടന്നു. ഒപ്പം പതിനേഴാം നൂറ്റാണ്ടില്‍ നടന്ന മതദ്രോഹ വിചാരണയുടെ മുഴുവന്‍ രേഖകളും വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

 

ളോഹ ഉപേക്ഷിച്ച സന്യാസി

 

വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്യാസിയാകാന്‍ ആഗ്രഹിച്ചു. നടന്നില്ല. വൈദ്യശാസ്ത്രം പഠിച്ചു. പക്ഷേ ബിരുദം പോലും നേടാതെ പഠനമുപേക്ഷിച്ച് പിസ സര്‍വകലാശാല വിട്ടു. അതേ സര്‍വകലാശാലയില്‍ വീണ്ടുമെത്തുന്നത് (ബിരുദമില്ലാതെ തന്നെ) 25-ാമത്തെ വയസില്‍ ഗണിതശാസ്ത്ര പ്രൊഫസറായി. നല്ല പ്രായം മുഴുവന്‍ സാമ്പത്തിക അരക്ഷിതാവസ്ഥ പിന്തുടര്‍ന്നു. അധികാരവര്‍ഗവുമായി എന്നും സൂക്ഷിച്ച അടുപ്പം തന്റെ നിരീക്ഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും അംഗീകാരം നേടിക്കൊടുക്കുന്നതിന് കൂടി ഫലപ്രദമായി ഉപയോഗിച്ചു. വത്തിക്കാനുമായി അടുത്തബന്ധം പുലര്‍ത്താന്‍ ശ്രമിച്ചു. അതൊടുവില്‍ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചുകൊണ്ട് മതദ്രോഹവിചാരണയില്‍ കൊണ്ടെത്തിച്ചു. ഇറ്റലിയില്‍ ഫ്‌ളോറന്‍സിന് 30 കിലോമീറ്റര്‍ തെക്കുകിഴക്ക് വല്ലം ബ്രോസ്സയിലെ കാമല്‍ഡോലിസ് സന്യാസ ആശ്രമത്തിലെ ളോഹയുപേക്ഷിച്ച വൈദിക വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഒരു പേര് ഇപ്പോഴുമുണ്ട്. ഗലീലിയോ ഗലീലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago