HOME
DETAILS

വാതക പൈപ്പ്‌ലൈന്‍: 'ആക്ഷന്‍' മതിയാക്കാന്‍ സി.പി.എം

  
backup
May 31 2016 | 03:05 AM

%e0%b4%b5%e0%b4%be%e0%b4%a4%e0%b4%95-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8

സ്വന്തം ലേഖകന്‍

കോഴിക്കോട്: വ്യാപക എതിര്‍പ്പിനെ തുടര്‍ന്നു നിര്‍ത്തിവച്ച ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയില്‍) പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി സജീവമാക്കുമെന്നു മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിന് ഉറപ്പുനല്‍കിയതോടെ സി.പി.എം നേതൃത്വത്തില്‍ പദ്ധതിക്കെതിരേ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തില്‍ നിന്നും പിന്‍വലിയുന്നു. കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ ഉത്തരമലബാറിലൂടെ കടന്നുപോകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണെന്നതാണു പദ്ധതിക്കെതിരേ രംഗത്തുവരാനും ജനങ്ങളെ സംഘടിപ്പിച്ച് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശത്ത് ജനങ്ങളെ സംഘടിപ്പിച്ച് സി.പി.എം പ്രാദേശിക നേതൃത്വങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പദ്ധതിക്ക് അനുകൂലമായി രംഗത്തെത്തിയതോടെയാണ് ആക്ഷന്‍ കമ്മിറ്റി പിന്‍വാങ്ങിത്തുടങ്ങിയത്. അതേസമയം ഈ തീരുമാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നറിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. പദ്ധതിക്കെതിരേ രംഗത്തുവരരുതെന്ന മുന്നറിയിപ്പും സി.പി.എം നേതൃത്വം പ്രാദേശികഘടകങ്ങളെ അറിയിച്ചതായും വിവരമുണ്ട്.
കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും നടത്തിയ ചര്‍ച്ചയില്‍ കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കാനുള്ള തടസങ്ങള്‍ പരിഹരിക്കുമെന്നും കൂടംകുളത്തുനിന്നു വൈദ്യുതി എത്തിക്കാന്‍ കോട്ടയത്തു നേരിട്ട തടസം പരിഹരിച്ച് പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരുന്നു.
കൊച്ചി മുതല്‍ കാസര്‍കോട് വരെ ഏഴ് ജില്ലകളിലൂടെയാണു വാതകപൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്. പൈപ്പിടല്‍ പൂര്‍ത്തിയായാല്‍ ചീമേനി വൈദ്യുതനിലയം പ്രവര്‍ത്തനസജ്ജമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
എന്നാല്‍ ജനവാസ കേന്ദ്രത്തിലൂടെ പൈപ്പ്‌ലൈന്‍ യാതൊരു സുരക്ഷയുമില്ലാതെയാണു കടന്നുപോകുന്നതെന്നും പൈപ്പ്‌ലൈന്‍ കടന്നുപോകുമ്പോള്‍ കൃഷിഭൂമിപോലും കൃഷിചെയ്യാന്‍ കഴിയാത്ത വിധത്തിലായി മാറുമെന്നും ആക്ഷന്‍ കമ്മിറ്റികള്‍ ആരോപിച്ചിരുന്നു.
ഇത്തരം വാദങ്ങള്‍ മുന്‍നിര്‍ത്തി ആദ്യം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതും സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു. കോഴിക്കോട് ജില്ലയില്‍ താമരശേരി, ഓമശേരി, മുക്കം, കാരശേരി, കൊടിയത്തൂര്‍, മലപ്പുറം ജില്ലയിലെ കിഴുപറമ്പ് തുടങ്ങിയ പഞ്ചായത്തുകളില്‍ സര്‍വേ നടത്താനെത്തിയ ഗെയില്‍ ഉദ്യോഗസ്ഥരെ ജനങ്ങള്‍ സംഘടിതരായി എതിരിട്ടതും ഇവിടെ സര്‍വേ നടപടികള്‍ തടസപ്പെടുത്തിയതും സംസ്ഥാനതലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു.
മലപ്പുറം ജില്ലയില്‍ 58 കി.മീ ദൂരത്തിലാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. എതിര്‍പ്പിനെതുടര്‍ന്ന് വാതക പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥലം ഉടമക്ക് തന്നെ ആയിരിക്കുമെന്നും ഉപയോഗാവകാശം മാത്രമാകും ഗെയിലിനുണ്ടാകുകയെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഗെയിലിന് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ആക്ഷന്‍ കമ്മിറ്റിയുടെ സജീവമായ ഇടപെടലില്‍നിന്ന് സി.പി.എം അംഗങ്ങള്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് സംസ്ഥാനം സ്വീകരിച്ച നിസഹകരണ സമീപനം മൂലം കൊച്ചി-മംഗലാപുരം, കൊച്ചി-കോയമ്പത്തൂര്‍ പൈപ്പ്‌ലൈനുകള്‍ ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത പരന്നിരുന്നു.
വടക്കന്‍ ജില്ലകളിലെ ഇന്ധനക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതുന്ന പൈപ്പ്‌ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്നത് കേരളത്തിന് വന്‍ തിരിച്ചടിയാകുമെന്ന വാദമാണ് സി.പി.എം ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം എത്തിക്കാന്‍ കഴിയുന്നതാണ് പദ്ധതിയെന്നു ചൂണ്ടിക്കാട്ടി ജനങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള നീക്കം പ്രവര്‍ത്തകര്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. 3,260 കോടിയുടെ പൈപ്പ്‌ലൈന്‍ പദ്ധതിയാണ് കേരളത്തില്‍ വിഭാവനം ചെയ്തിരുന്നത്.
കൊച്ചി പെട്രോനെറ്റ് എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന് പ്രകൃതിവാതകം വിതരണം ചെയ്യുന്നതാണ് പദ്ധതി. ഏകദേശം 1,500 കോടിയുടെ പണികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇതിനുപുറമേ കൊച്ചി നഗരത്തില്‍ വീടുകളിലേക്ക് പൈപ്പ്‌ലൈന്‍ വഴി ഗ്യാസ് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. കെ.എസ്.ഐ.ഡി.സിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  23 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago