HOME
DETAILS

കശുവണ്ടിഫാക്ടറികള്‍ അടഞ്ഞുതന്നെ; ആര്‍.എസ്.പി സമരത്തിലേക്ക്

  
backup
February 16 2017 | 06:02 AM

%e0%b4%95%e0%b4%b6%e0%b5%81%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b4%9e

കൊല്ലം: അടഞ്ഞുകിടക്കുന്ന കശുവണ്ടിഫാക്ടറികള്‍ തുറക്കണമെന്ന അവശ്യവുമായി ആര്‍.എസ്.പി നേതൃത്വത്തിലുള്ള കേരളാ കാഷ്യൂനട്ട് ഫാക്ടറി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(യു.ടി.യു.സി)പ്രക്ഷോഭരംഗത്തിറങ്ങുന്നു. സമരത്തിന്റെ ഭാഗമായി 20,21 തീയതികളില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിച്ച് രാപകല്‍ സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ്,കേന്ദ്രസെക്രട്ടറിയേറ്റംഗം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എ.എ അസീസും എന്‍.കെ പ്രേമചന്ദ്രനുമാണ് സമരത്തിന് നേതൃത്വം നല്‍കുക. കശുവണ്ടി മേഖലയില്‍ സ്വകാര്യ വ്യവസായികളുടെ 395ഉം കാഷ്യുകോര്‍പറേഷന്റെ 30ഉം കാപ്പെക്‌സിന്റെ 10 ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ 860 അംഗീകൃത ഫാക്ടറികളാണുള്ളത്. കൊല്ലത്തെ പ്രമുഖ സ്വകാര്യ കശുവണ്ടി വ്യവസായിയായ വി.എല്‍.സി ഫാക്ടറികള്‍ക്കു മുന്നില്‍ സി.ഐ.ടി.യു നടത്തിവന്ന സമരം പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന കൂടിയാലോചനയും പരാജയപ്പെട്ടപ്പോള്‍ ലോ അക്കാദമി സമരത്തിലെ എസ്.എഫ്.ഐയുടെ ചര്‍ച്ചപോലെ ലോക്കല്‍ നേതാക്കളും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി തൊഴിലാളികളെ സി.ഐ.ടി.യു വഞ്ചിച്ചതായി നേതാക്കള്‍ പറഞ്ഞു. ആഭ്യന്തര വിപണിയില്‍ നിന്നുള്ള കശുവണ്ടി സംഭരണം ഇതുവരെ കേരളത്തില്‍ വിജയിച്ചിട്ടില്ല. തൊഴില്‍ ഇല്ലാത്ത കശുവണ്ടി തൊഴിലാളികള്‍ക്കു സൗജന്യറേഷനോ ആശ്വാസ നടപടികളോ അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
20ന് രാവിലെ 10ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ ചന്ദ്രചൂഡന്‍ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 11ന് മുന്‍മന്ത്രി ഷിബു ബേബിജോണ്‍ സമാപന പ്രസംഗം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഫിലിപ് കെ തോമസ്,സജി ഡി ആനന്ദ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  24 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago