HOME
DETAILS
MAL
ബിനോയ് വിഷയം പ്രതിച്ഛായ കെടുത്തി; സി.പി.എം ബംഗാള്‍ ഘടകത്തില്‍ വിമര്‍ശനം
backup
February 09 2018 | 09:02 AM
കൊല്‍ക്കത്ത: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ പണത്തട്ടിപ്പ് ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കെടുത്തിയെന്ന് ബംഗാള്‍ സംസ്ഥാന സമിതിയില്‍ വിമര്‍ശനം.
ഇത് സംബന്ധിച്ച് പിബി പ്രസ്താവന ഇറക്കണമെന്നും മുതിര്‍ന്ന നേതാക്കളായ മാനവ് മുഖര്‍ജിയും മൊയ്നുല്‍ ഹസ്സന് എന്നിവരും സംസ്ഥാന കമ്മിറ്റയില്‍ ആവശ്യപ്പെട്ടു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
വിഷയത്തില്‍ കേരള ഘടകം വ്യക്തമായ വിശദീകരണം നല്‍കിയില്ല. കേസുമായി ബന്ധപ്പെടുത്തി യെച്ചൂരിയെ വലിച്ചിഴച്ച് വിവാദങ്ങള്‍ ഉണ്ടാക്കിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."