HOME
DETAILS
MAL
പെണ്‍വാണിഭം: ബഹ്റൈനില്‍ രണ്ടു പേര്‍ക്ക് തടവു ശിക്ഷ
backup
February 09 2018 | 10:02 AM
മനാമ: ബഹ്റൈനില്‍ ഇന്തോനേഷ്യക്കാരിയായ യുവതിയെ വീട്ടുതടവിലാക്കി പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ ഇടനിലക്കാരായ രണ്ടുപേര്‍ക്ക് ബഹ്റൈനിലെ ഹൈക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചു. പ്രതികള്‍ ബംഗ്ലാദേശ് സ്വദേശികളാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അവസാനമായിരുന്നു സംഭവം. ഒരു കമ്പനിയില്‍ ജോലി ചെയ്തുവരുന്നതിനിടെ പ്രതികള്‍ യുവതിയെ സമീപിച്ച് മികച്ച തൊഴില്‍ വാഗ്ധാനം നല്കി വീട്ടു തടങ്കലിലാക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."