ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവിയടയ്ക്കാന്‍ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിക്കും
ജിദ്ദ: ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ലെവി അടക്കേണ്ടതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്താന്‍ ധാരണയായി.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പുറത്തിറക്കി. അതേസമയം വര്‍ധനവിന്റെ തോത് സംബന്ധിച്ചു ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്.
എംബസി ഹയര്‍ബോര്‍ഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിന്‍സിപ്പല്‍മാരുടെ സമിതി ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഇതു സംബന്ധിച്ചുള്ള വിഷയത്തില്‍ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് വര്‍ധന പാതുധാരണയിലെത്തിയത്. വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചും അധ്യാപകരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചുമാകും സ്‌കൂളുകള്‍ ലെവിയടക്കുക.
ഓരോ സ്‌കൂളിലും ലെവിബാധ്യത വ്യത്യസ്തമായതിനാല്‍ ഫീസ് വര്‍ധന ഒരേ പോലെയായിരിക്കില്ല.
സഊദി അറേബ്യയില്‍ ആശ്രിതവിസയില്‍ പാര്‍ട്ട് ടൈം ജോലിചെയ്യാന്‍ അനുമതി നല്‍കുന്ന അജീര്‍ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് ുതിയ ലെവി ബാധകമാക്കിയത്. ആശ്രിത ലെവിക്കു പുറമെ ഇവര്‍ വര്‍ഷം 9,500 റിയാല്‍ (ഏകദേശം 1,61,533 രൂപ) അടയ്ക്കണമെന്ന് ധനമന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് മാര്‍ച്ച് മാസം മുതല്‍ ഈടാക്കുമെന്നാണ് ഇപ്പോള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."