HOME
DETAILS

60 ആണ്ടിന്റെ ചരിത്രം ഇനി ഓര്‍മ: തൊടുപുഴ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു

  
backup
February 16 2017 | 06:02 AM

60-%e0%b4%86%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%93%e0%b4%b0

തൊടുപുഴ: ആറു പതിറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന തൊടുപുഴ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റ് കെട്ടിടം ഇന്നലെ പൊളിച്ചു നീക്കി. ഇന്നലെ പുലര്‍ച്ചെ ചെയര്‍പേഴ്‌സണ്‍ സഫിയാ ജബ്ബാറിന്റെ നേതൃത്വത്തിലാണ് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചത്. ഇവിടെ പുതിയ നഗരസഭാ മന്ദിരം നിര്‍മ്മിക്കാനാണ് പദ്ധതി. അതു വരെ പാര്‍ക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കും.
തൊടുപുഴ പഞ്ചായത്തായിരിക്കെയാണ് സ്വകാര്യ ബസ് സ്റ്റാന്റ് കെട്ടിടം നിര്‍മിച്ചത്. ആദ്യകാലങ്ങളില്‍ പേരിന് മാത്രമുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും ഇവിടെ നിന്നാണ് പുറപ്പെട്ടിരുന്നത്. ഈ ബസ് സ്റ്റാന്റും മൂവാറ്റുപുഴ റോഡിലെ ശ്രീകൃഷ്ണാ തീയറ്ററും ചുറ്റിപ്പറ്റിയായിരുന്നു തൊടുപുഴ പട്ടണത്തിന്റെ വളര്‍ച്ച. ശ്രീകൃഷ്ണാ തീയറ്റര്‍ 15 വര്‍ഷം മുമ്പ് പൊളിച്ചുനീക്കി. ബസ് സ്റ്റാന്റ് കെട്ടിടം കൂടി ഇല്ലാതായതോടെ തൊടുപുഴയിലെ ആദ്യകാല പ്രതാപ സ്മാരകങ്ങള്‍ ഏതാണ്ട് നാമാവശേഷമായി.
ഹൈറേഞ്ച്, ഈരാറ്റുപേട്ട, പാലാ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്കുളള യാത്രക്കാരുമായി അന്നത്തെ ശ്രീമാന്‍, പ്രകാശ്, അശോക്, ബീന പോലുളള ബസുകള്‍ ബസ് സ്റ്റാന്റിലെത്തുന്നത് പഴമക്കാരുടെ മനസില്‍ ഇന്നുമുണ്ട്. മലഞ്ചരക്ക് സാധനങ്ങളുടെ ചാക്കുകെട്ടുകള്‍ മുകളില്‍ നിറച്ചായിരുന്നു ബസുകളുടെ വരവ്. ആളുകള്‍ തങ്ങുന്ന സ്ഥലമായതിനാല്‍ ഇതിനെതിര്‍വശത്തുളള സി.എം.ഐ സഭ വക കാര്‍മ്മല്‍ കെട്ടിടത്തിന്റെ മട്ടുപ്പാവ് രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കുളള വേദിയായി. ഒരു പാടു പരിദേവനങ്ങള്‍ കേട്ട കാര്‍മ്മല്‍ കവലക്ക് നാട്ടുകാര്‍ സങ്കടക്കവല എന്ന പേരുമിട്ടു. ഏതാനും വര്‍ഷം മുമ്പ് ഗാന്ധി പ്രതിമ സ്ഥാപിക്കും വരെ ഇവിടം കാര്‍മ്മല്‍ ജങ്ഷനായിരുന്നു.
എന്‍.ചന്ദ്രന്റെ നേതൃത്വത്തിലുളള ആദ്യ നഗരസഭാ ജനകീയ കൗണ്‍സിലിന്റെ കാലത്ത്, 1994ലാണ് സ്ഥലപരിമിതിയാല്‍ ഞെരുങ്ങിയ ബസ് സ്റ്റാന്റ് പാലാ റോഡിലേക്ക് മാറ്റിയത്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ബസ് സ്റ്റാന്റ് മാറ്റം. നഗരത്തിന്റെ വികസനത്തെ സ്റ്റാന്റുമാറ്റം പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ച് പുതിയ സ്റ്റാന്റിന്റെ ഉദ്ഘാടന ദിവസം യു.ഡി.എഫ് നഗരത്തില്‍ ഹര്‍ത്താല്‍ നടത്തിയെന്നതും കൗതുകം.
അന്ന് ഇരുമുന്നണികളിലായിരുന്ന പി.ജെ ജോസഫും പി.ടി തോമസും തമ്മിലുളള രാഷ്ട്രീയ വടം വലിയിലെ മുഖ്യറോളും പഴയ ബസ് സ്റ്റാന്റ് കെട്ടടത്തിനായിരുന്നു.2001ല്‍ പി.ടി തോമസ് എം.എല്‍.എയായിരിക്കെ ബസ് സ്റ്റാന്റ് കെട്ടിടം നില്‍ക്കുന്ന 48 സെന്റ് സ്ഥലം മുനിസിപ്പല്‍ ഓഫിസ് അടങ്ങുന്ന റവന്യു ടവര്‍ സ്ഥാപിക്കുന്നതിനായി ഹൗസിങ ്‌ബോര്‍ഡിന് വിട്ടു നല്‍കി. എം.പി ഷൗക്കത്തലിയായിരുന്നു അന്ന് നഗരസഭാ ചെയര്‍മാന്‍.
പിന്നീട് 2006ല്‍ പി.ജെ ജോസഫ് മന്ത്രിയായതോടെ റവന്യു ടവര്‍ ഉപേക്ഷിച്ച് പഴയ താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ച് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിച്ചു.ഇതോടെ റവന്യു ടവര്‍ പദ്ധതി ഹൗസിംഗ് ബോര്‍ഡ് ഉപേക്ഷിച്ചു. കാലാവധി കഴിഞ്ഞതോടെ സ്ഥലം തിരിച്ചുപിടിക്കാന്‍ കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. മുന്‍ കൗണ്‍സിലുകള്‍ ഇവിടം വീണ്ടെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഇപ്പോഴത്തെ കൗണ്‍സില്‍ ഉറച്ച നിലപാടെടുത്തു. ഇവിടത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ നോട്ടീസും സമയവും നല്‍കിയിരുന്നു. ഇന്നലെ ഒഴിപ്പിക്കാനെത്തുമ്പോഴും കൈത്തറി കടയും മൊബൈല്‍ ഷോപ്പുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  6 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  7 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  7 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  9 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  9 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  10 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  10 hours ago