വനിതാ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണി: സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരേ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം
തൊടുപുഴ: വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേസ് എടുക്കാത്ത പൊലിസ് നിലപാടിനെതിരേ വനിതാ കമ്മിഷന്‍. സി.പി.എം വണ്ണപ്പുറം ലോക്കല്‍ സെക്രട്ടറി അഡ്വ .സുരേഷ്‌കുമാറിനെതിരേ കേസ് എടുക്കാന്‍ ഇന്നലെ തൊടുപുഴയില്‍ നടന്ന സിറ്റിങ്ങില്‍ തൊടുപുഴ ഡി.വൈ.എസപി.ക്ക് വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത ഓഫീസില്‍ അതിക്രമിച്ചു കയറിയ സി പി എം സംഘം ജീവനക്കരെ തടഞ്ഞു വയ്ക്കുകയും ഗ്രാമപഞ്ചായത്ത അംഗങ്ങളെയും പ്രസിഡന്റിനേയും അധിഷേപിക്കുകയുമായിരുന്നു .സ്ഥലത്തെത്തിയ കാളിയാര്‍ പൊലിസ് ലോക്കല്‍ സെക്രട്ടറിയുടെ നിര്‍ദേശാനുസരണം കേസ് എടുക്കാതെ മൃദുസമീപനം സ്വീകരിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത പ്രസിഡന്റ് വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു .
ജനപ്രതിനിധികളെയും ജീവനക്കാരെയും തടഞ്ഞു വയ്ക്കുന്നത് ജാമ്യമില്ലാ വകുപ്പായിട്ടും സി.പി.എം നേതാക്കളെ ഭയപ്പെടുന്ന നിലപാട് സ്വീകരിച്ച പൊലിസ് ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
പഞ്ചായത്തിലെ ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ചു പ്രതിപക്ഷ ആവശ്യം രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടു മാസം മുന്‍പ് പഞ്ചായത്ത് കമ്മിറ്റിയില്‍ ഇവര്‍ അതിക്രമിച്ചു കയറിയത്. സ്ഥലത്തെത്തിയ പൊലിസ് അക്രമം നേരില്‍ കണ്ടിട്ടും കേസ് എടുത്തില്ല. ഇതേ തുടര്‍ന്ന് ഭരണസമിതി രേഘാമൂലം പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് വനിതാ കമ്മിഷനെ സമീപിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."