HOME
DETAILS
MAL
വനിതാ കമ്മിഷന് സിറ്റിങില്‍ 84 പരാതികള്‍ പരിഗണിച്ചു
backup
February 16 2017 | 06:02 AM
തൊടുപുഴ: തൊടുപുഴയില്‍ നടന്ന വനിതാ കമ്മിഷന് സിറ്റിംഗില്‍ 84 പരാതികള്‍ പരിഗണിച്ചു. അതില്‍ 58 പരാതികള്‍ പരിഹരിച്ചു. ഏഴ് പരാതികള്‍ പൊലിസ് റിപ്പോര്‍ട്ടിനായും മൂന്ന് പരാതികള്‍ ആര് ഡി ഒ യുടെ തീരുമാനത്തിനായും വിട്ടു.
16 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. അദാലത്തില്‍ കൂടുതലായി വന്ന പരാതികള്‍ മാതാപിതാക്കള്‍ക്കെതിരെയുള്ള പീഡനങ്ങളാണ്. മാതാപിതാക്കളും മക്കളും തമ്മിലുള്ള സ്വത്ത് തര്‍ക്കങ്ങളും നിരവധി എത്തി. ജില്ലയിലെ ഒരു അധ്യാപകനെതിരെ നഴ്സിംഗ് വിദ്യാര്‍ഥി പരാതി നല്‍കിയിരുന്നെങ്കിലും പരാതിക്കാരിയായ വിദ്യാര്‍ഥി അദാലത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ അധ്യാപകന് അദാലത്തില്‍ പങ്കെടുക്കുകയും ചെയ്തു.
നിരവധി അതിര്‍ത്തി തര്‍ക്കങ്ങളും കമ്മിഷന് മുമ്പാകെ ഇന്നലെ എത്തി. വനിതാ കമ്മിഷന് അംഗം ഡോ. ജെ. പ്രമീളാദേവിയാണ് സിറ്റിങില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."