ശശികല നമ്പര്‍ 9234; പുളിസാദവും ചമ്മന്തിയുമുണ്ട് തറയിലുറങ്ങി, ആഢംബരങ്ങളില്ലാത്ത ഒരു രാത്രി
ബംഗളൂരു: മുഖ്യമന്ത്രി പദം കിനാവു കണ്ട് ഒടുവില്‍ വെറും തറയില്‍ സുഖനിദ്ര. തമിഴ്‌നാട് അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലക്കാണ് ഈ ദുരനുഭവം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലു വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലിലെത്തിയ അവര്‍ക്ക് പ്രത്യേക പരിഗണകളൊന്നും ലഭിച്ചില്ല. ജയിലധികൃതര്‍ക്ക് അവര്‍ വെറും 9234ാം നമ്പര്‍ തടവുകാരി മാത്രം.
രണ്ടുപേര്‍ക്കുള്ള തടവുമുറിയിലാണ് ശശികലയെ പാര്‍പ്പിച്ചത്. കൂടെയുള്ളത് സഹോദര ഭാര്യ ഇളവരശി ആണോ, മറ്റേതെങ്കിലും തടവുകാരിയാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്ന് പുലര്‍ച്ചെ ശശികല അല്‍പസമയം ധ്യാനിച്ചതായും പിന്നീട് പുളിസാദവും ചമ്മന്തിയും അടക്കമുള്ള പ്രാതല്‍ കഴിച്ചതായും ജയിലധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇന്നലെ വൈകിട്ട് ജയിലിലെത്തിയ ശശികല ക്ലാസ്1 മുറി അനുവദിക്കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ടെലിവിഷന്‍, വിട്ടിലുണ്ടാക്കിയ ഭക്ഷണം, മാംസാഹാരം തുടങ്ങിയവ ക്ലാസ്1 തടവുമുറിയില്‍ ലഭിക്കും.് പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായും അതിനാല്‍ 24 മണിക്കൂര്‍ വൈദ്യസഹായവും ധ്യാനിക്കുന്നതിനുളള സൗകര്യവും ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ശശികലയുടെ ഈ ആവശ്യങ്ങള്‍ അപ്പോള്‍ത്തന്നെ നിരസിക്കപ്പെട്ടു. ശശികലക്ക് ഒരുവിധത്തിലുള്ള പ്രത്യേക പരിഗണനകളും ലഭിക്കില്ലെന്നും ക്രമേണ ജയിലിലെ സാഹചര്യങ്ങളോട് അവര്‍ പൊരുത്തപ്പെടുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അവര്‍ക്ക് കിടക്കുന്നതിന് കട്ടില്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ ഇന്ന് തീരുമാനമെടുത്തേക്കും.
2014ല്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഈ കേസില്‍ ശശികല ജയലളിതക്കൊപ്പം ഇതേ ജയിലില്‍ മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."