പെട്രോള്‍ ബങ്കില്‍ 10 രൂപ നാണയത്തിന് വിലക്ക്
തൊടുപുഴ: തൊടുപുഴ പെട്രോള്‍ ബങ്കില്‍ 10 രൂപ നാണയത്തിന് വിലക്ക്. വെങ്ങല്ലൂര്‍ കോലാനി ബൈപാസിലെ പമ്പിനെതരേ പാറക്കടവ് നെടിയാക്കല്‍ ജോയ്സ് തൊടുപുഴ ഡിവൈ.എസ്.പിക്കും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും പരാതി നല്കി.
കഴിഞ്ഞ ദിവസം രാത്രി ബങ്കിലെത്തിയ ജോയ്സ് ബൈക്കില്‍ 50 രൂപക്ക് പെട്രോള്‍ അടിച്ച ശേഷം അഞ്ച് 10 രൂപ നാണയങ്ങള്‍ നല്കി. ഇത് സ്വീകരിക്കില്ലെന്ന അറിയിച്ച ജീവനക്കാരന് നോട്ട് ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത ജോയ്സുമായി ജീവനക്കാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. 10 രൂപ നാണയം എടുക്കാന്‍ സാധിക്കില്ലെന്ന് എഴുതി നല്‍കുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് ജോയ്സ് പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് എത്തി അന്വേഷണം നടത്തിയെങ്കിലും ഇന്ത്യന്‍ കറന്‍സിക്ക് വിലക്കേര്‍പ്പെടുത്തിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ല. എന്തു വന്നാലും 10 രൂപ നാണയം സ്വീകരിക്കില്ലെന്നും നിയമനടപടി നേരിടാന്‍ ഒരുക്കമാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതായി ജോയ്സ് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."