ജിഷ്ണുവിനെ കൊലപ്പെടുത്തിയതിന് തെളിവുണ്ടെന്ന് വി.എസ് അച്യുതാനന്ദന്
കോഴിക്കോട്; തൃശൂര്‍ പാമ്പാടി നെഹ്രു കോളജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കോഴിക്കോട് വളയത്തെ വീട്ടില്‍ ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് സന്ദര്‍ശിച്ചു
ജിഷ്ണുവിനെ കൊലപ്പെടുത്തിയതിന് തെളിവുണ്ടെന്ന് വി.എസ് പറഞ്ഞു. ജിഷ്ണുവിന്റെ കൊലയാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് നീതി കാട്ടിയില്ലെന്ന ജിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതികള്‍ക്കിടെയിലാണ് വി.എസിന്റെ സന്ദര്‍ശനം. പാമ്പാടി നെഹ്രു കോളേജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വിഎസിന് മുന്നില്‍ ഉന്നയിച്ചു.
തന്റെ മകനെ കോളേജ് മാനേജ്മെന്റ് കൊന്നതാണെന്നാണ് ആ അമ്മ തന്നോട് പറഞ്ഞത്. കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകണമെന്നും വി.എസ് ആവശ്യപ്പെട്ടു.
പാര്‍ട്ടി കുടുംബമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കാത്തതിലെ ദുഖം അമ്മ മഹിജ തുറന്ന കത്തിലൂടെ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് വിവിധ പരിപാടികള്‍ക്ക് എത്തിയെങ്കിലും പിണറായി വിജയന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറായിരുന്നില്ല. ഔദ്യോഗിക തിരക്കുമൂലമാണെന്നായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് വി എസ് അച്യുതാനന്ദന് ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി സംസാരിച്ച വി.എസ് കേസുമായി മുന്നോട്ട് പോകുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."