ഇ.എസ്.ഐകളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം: ഇ.എസ്.ഐ ആശുപത്രികളില്‍ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്.
തിരുവനന്തപുരം പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ തയാറാക്കിയ ജൈവ പച്ചക്കറി കൃഷിയിടം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത മിഷന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കൃഷി രീതി ഇ.എസ്.ഐ ആശുപത്രികളില്‍ നടപ്പാക്കുന്നത്.
വിളവെടുപ്പില്‍ ലഭ്യമാകുന്ന കാര്‍ഷിക ഉല്പന്നങ്ങള് ആശുപത്രികളിലെ രോഗികള്‍ക്ക് ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. അധികംവരുന്ന ഉല്പന്നങ്ങള് കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കും.
ഇതേ വിലയ്ക്ക് ആശുപത്രി ജീവനക്കാര്‍ക്കും പച്ചക്കറി ലഭ്യമാക്കുന്നതിന് അവസരമൊരുക്കും. രോഗം വരാത്ത ഒരു സമൂഹം എന്ന ആശയം നടപ്പാക്കുന്നതിന് ഭക്ഷണ രീതിയിലും ജീവിതശൈലിയിലും മാറ്റംവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ സര്‍വിസസ് ഡയറക്ടര്‍ ഡോ. ആര്. അജിതാ നായര്‍, ആശുപത്രി സൂപ്രണ്ട് ഡോ. സുഗന്ധി ഗോപിനാഥ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."