രണ്ടാംഘട്ട ഗുണഭോക്തൃ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തില്‍ ലൈഫ് മിഷന്‍: ഇതുവരെ പൂര്‍ത്തിയായത് 5951 വീടുകള്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ വഴി ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 5951 വീടുകളുടെ പണി പൂര്‍ത്തിയായതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അറിയിച്ചു. ഇതില്‍ ഗ്രാമപഞ്ചായത്തുകളില്‍ 174ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 2174 ഉം ജില്ലാ പഞ്ചായത്തുകളില്‍ രണ്ടും മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 532ഉം പട്ടികജാതി വകുപ്പില്‍ 1381 ഉം പട്ടികവര്‍ഗവകുപ്പില്‍ 1662 ഉം ഫിഷറീസ് വകുപ്പില്‍ 16ഉം ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ പത്തും വീടുകള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള 60,799 വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനായി എല്ലാ വാര്‍ഡുകളിലും കര്‍മസമിതികള്‍ രൂപീകരിച്ച് ഭവനസന്ദര്‍ശനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരായ 1,75,000 ത്തോളം ഗുണഭോക്താക്കള്‍ക്ക് ഗ്രാമങ്ങളിലും 75,000ത്തോളം പേര്‍ക്ക് നഗരങ്ങളിലും വീട് നിര്‍മിച്ചുനല്‍കും. വീടും സ്ഥലവും ഇല്ലാത്ത 3,38,380 പേര്‍ക്ക് എല്ലാ ജില്ലകളിലും ഭവനസമുച്ചയങ്ങളും നിര്‍മിച്ചുനല്‍കും. ഇതിനുള്ള ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണെന്നും സി.ഇ.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."