HOME
DETAILS
MAL
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് തിരുവനന്തപുരത്ത്
backup
February 09 2018 | 19:02 PM
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 10ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഫെബ്രുവരി 12,13 തിയതികളില്‍ നടക്കും.
12ന് ഉച്ചക്ക് ശേഷം മാനവീയംവീഥി മുതല്‍ മ്യൂസിയംവരെ നടത്തുന്ന വിളംബരജാഥ ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. 13ന് സമ്മേളനത്തിന്റെ ഉദ്ഘാടനം മേയര്‍ വി.കെ പ്രശാന്ത് നിര്‍വഹിക്കും.
ഉച്ചക്ക് മൂന്നിന് മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കുട്ടികള്‍ക്കുള്ള ചിത്രരചന, പ്രശ്നോത്തരി, പ്രൊജക്ട് അവതരണം തുടങ്ങിയ മത്സരങ്ങളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."