HOME
DETAILS
MAL
യന്ത്രത്തകരാര്‍: ഷാര്‍ജ വിമാനം തിരിച്ചിറക്കി
backup
February 09 2018 | 19:02 PM
കൊണ്ടോട്ടി: എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കരിപ്പൂര്‍- ഷാര്‍ജ വിമാനം യന്ത്രത്തകരാര്‍ കാരണം തിരിച്ചിറക്കി.
പകല്‍ 11.40ന് പുറപ്പെടേണ്ട വിമാനമാണിത്. റണ്‍വേയില്‍നിന്ന് പറന്നുയരാന്‍ തുടങ്ങവേയാണ് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് വിമാനം തിരിച്ചിറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ എന്‍ജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ വലതു ചിറകിലെ യന്ത്രഭാഗത്ത് തകരാര്‍ കണ്ടെത്തി. ഇത് പരിഹരിച്ചപ്പോഴേക്കും റിസ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ അടച്ചു. ഇതോടെ ഉച്ചക്ക് 2.45 വരെ വിമാനത്തിന് പുറപ്പെടാനായില്ല.
180 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."