വനവാസം കഴിഞ്ഞു; ഇനി അധികാരം
ചെന്നൈ: ഒമ്പതുദിവസത്തെ ഒളിജീവിതത്തിനു ശേഷം എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ കോവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോട്ടില്‍ നിന്ന് പുറത്തിറങ്ങി.
പിന്തുണ ഉറപ്പു വരുത്തുന്നതിനായശശികലയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് എഡിഎംകെ എംഎഎല്‍എമാരെ ചെന്നൈ കാഞ്ചിപുരം അതിര്‍ത്തിയിലെ ഗോള്‍ഡന്‍ ബേ എന്ന റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു . മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പനീര്‍ശെല്‍വം രംഗത്തിറങ്ങിയതോടെയാണ് ചിന്നമ്മ ഈ അടവെടുത്തത്.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള വിനിമയോപാധികള്‍ മുഴുവന്‍ കൈമാറേണ്ടിവന്നെങ്കിലും, വാ!ര്‍ത്തയോ, ടിവിയോ, ഇന്റഅര്‍നെറ്റോ ഇല്ലെങ്കിലും മറ്റ് സൗകര്യങ്ങള്‍ക്ക് റിസോര്‍ട്ടില്‍ ഒരു കുറവുമുണ്ടായിരുന്നില്ല. അതേസമയം, എം.എല്‍.എമാര്‍ക്ക് കാവലായി മന്നാര്‍ഗുഡിയില്‍ നിന്ന് എത്തിയ അഞ്ഞൂറോളം ബൗണ്‍സര്‍മാര്‍ റിസോര്‍ട്ടിന് പുറത്ത് സദാസമയവും കാവലിരുന്നു. സി ആകൃതിയില്‍ മൂന്ന് ഭാഗത്തും കടലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് ബൗണ്‍സര്‍മാരറിയാതെ പുറത്തുപോവാന്‍ ഒരു നിവൃത്തിയുമുണ്ടായിരുന്നില്ല. ഇവിടെക്ക് പത്ര ദൃശ്യമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിയിരുന്നു.
റിസോര്‍ട്ടിനു പുറത്ത് എം.എല്‍.എമാര്‍ക്ക് നല്ല വരവേല്‍പാണ് ലഭിച്ചത്. ആഹ്ലാദം പങ്കുവെക്കാന്‍ പ്രവര്‍ത്തകര്‍ അവിടെ പായസ വിതരണം നടത്തുകയാണ്.
അതേസമയം, വിശ്വാസവോട്ടെടുപ്പ് കഴിയുന്നതു വരെ എം.എല്‍.എമാര്‍ സ്വതന്ത്രരാകില്ലെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."