HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതിന് മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് ക്ഷമചോദിച്ചു
backup
February 09 2018 | 19:02 PM
തലശേരി: ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞതില്‍ ക്ഷമചോദിച്ച് മുന്‍ ഡി.വൈ.എഫ്.ഐ നേതാവ്.
ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ തലശേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ സി.ഒ.ടി നസീറാണ് ക്ഷമ ചോദിച്ചത്.
തലശേരി ഗസ്റ്റ്ഹൗസിലെത്തിയാണ് നസീര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്. സി.പി.എം തലശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീര്‍ ഇപ്പോള്‍ പാര്‍ട്ടിയുമായി അകന്നുകഴിയുകയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിവീസ് ക്ലബും സി.പി.എം ഭരിക്കുന്ന തലശേരി നഗരസഭയും തമ്മില്‍ ചിലവിഷയങ്ങളില്‍ കടുത്ത ആശയഭിന്നത ഉടലെടുത്തിരുന്നു.
എല്‍.ഡി.എഫ് നടത്തിയ സോളാര്‍ സമരത്തിനോട് അനുബന്ധിച്ച് 2013 ഒക്ടോബര്‍ 27നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിച്ചുകൊണ്ടിരിക്കെ കല്ലേറ് നടന്നത്. ഈ കേസിലെ 80ാം പ്രതിയാണ് നസീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."