HOME
DETAILS
MAL
അഴിമതിക്കേസ്; ജേക്കബ് തോമസിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
backup
February 16 2017 | 11:02 AM
കൊച്ചി; ഡ്രജര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
ശിക്ഷണ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് രണ്ടാഴ്ചക്കകം അറിയിക്കാനും കോടതി നിര്‍ദേശം നല്കി.
ജേക്കബ് തോമസിനെ വിജിലന്‍സ് സ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ മണ്ണുമാന്തി യന്ത്രം വാങ്ങിയതില്‍ ഖജനാവിന് 2.67 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."