HOME
DETAILS
MAL
ഷോപ്പിയാന്‍: മനുഷ്യാവകാശ കമ്മിഷന് പ്രതിരോധ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി
backup
February 09 2018 | 20:02 PM
ശ്രീനഗര്‍: കശ്മിരിലെ ഷോപ്പിയാനില്‍ വെടിവയ്പില്‍ മൂന്നുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൈന്യത്തിനെതിരേ പൊലിസ് കേസെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനിടയില്‍ പ്രശ്നത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനും ഇടപെടുന്നു.
കഴിഞ്ഞ മാസമാണ് സൈന്യത്തിനുനേരെ നാട്ടുകാര്‍ കല്ലേറ് നടത്തിയത്. ഇതില്‍ കുറ്റക്കാരെന്ന് കണ്ട് സൈന്യത്തിനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.
വസ്തുത സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര പ്രതിരോധ സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷന് കത്ത് നല്‍കിയിട്ടുണ്ട്. കല്ലേറ് നടത്താനുണ്ടായ സാഹചര്യം ഉള്‍പ്പെടെയുള്ളവയുടെ സ്ഥിതി വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന് ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."