HOME
DETAILS

ആളിയാറില്‍ നിന്ന് കേരളത്തിന് ജലം: 32 വര്‍ഷം തമിഴ്‌നാട് കൃത്യമായി വെള്ളം നല്‍കി വന്നതായി രേഖ

  
backup
February 09 2018 | 20:02 PM

aliyar-river-water-tamilnadu-give-kerala-32-years-documents

പാലക്കാട്: പറമ്പിക്കുളം ആളിയാര്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷം കേരളത്തിന് തമിഴ്‌നാട് കൃത്യമായി വെള്ളം നല്‍കി വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ അടുത്തകാലത്തായാണ് തമിഴ്‌നാട് കരാറില്‍ പറയുന്നതനുസരിച്ചുള്ള വെള്ളം നല്‍കാന്‍ വിസമ്മതിക്കുന്നത്.
അന്നവിടെ ഭരിച്ചിരുന്ന മുഖ്യമന്ത്രിമാര്‍ കൃത്യമായി കേരളത്തിന് അവകാശപ്പെട്ട വെള്ളം വിട്ടു നല്‍കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. അന്ന് കേരളത്തിന് അത്രയധികം വെള്ളത്തിന് ചിലവുമുണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലാണ് കേരളത്തില്‍ ജലക്ഷാമം രൂക്ഷമായി തുടങ്ങിയത്. മാത്രമല്ല മുന്‍കാലങ്ങളിലേക്കാള്‍ മഴ കുറവായതും പ്രശ്‌നമായി.
കേരളത്തിന് 1970-71 വര്‍ഷം മുതല്‍ 2001-02വര്‍ഷം വരെയുള്ള 32 വര്‍ഷത്തിനിടയില്‍ കേരളത്തിന് അളവില്‍ കൂടുതല്‍ വെള്ളവും നല്‍കിയിട്ടുമുണ്ട്. 7.25 ടി.എം.സി.യാണ് നല്‍കേണ്ടത്. 1998-99ല്‍ തമിഴ്‌നാട് 8.023 ടി.എം.സി വെള്ളമാണ് നല്‍കിയത്. കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ കുറഞ്ഞ തോതില്‍ വെള്ളം നല്‍കിയതു ഒരു വര്‍ഷം മാത്രമാണ് 1978-79ല്‍. 6.991 ടി.എം.സിയാണ് അന്ന് നല്‍കിയത്. അന്നൊക്കെ തമിഴ്‌നാട് ഭരിച്ചിരുന്ന മുഖ്യമന്ത്രിമാര്‍ ഇച്ഛാശക്തിയുള്ളവരായതിനാല്‍ മാത്രമാണ് കേരളത്തിന് അവകാശപ്പെട്ട ജലം മുഴുവന്‍ നല്‍കിയത്.


മാത്രമല്ല കരാറില്‍ പ്രതിപാദിക്കുന്നത് തമിഴ്‌നാടിന് ആളിയാര്‍ ഡാമില്‍ നിന്ന് പൊള്ളാച്ചി, ആനമല മേഖലയിലെ 6400 ഏക്കര്‍ കൃഷിക്ക് മാത്രമേ വെള്ളം ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
കീഴ് നദിതടവകാശപ്രകാരം കേരളത്തിന് കൃത്യമായ വെള്ളം നല്‍കിയില്ലെങ്കില്‍ കേരളം ചോദ്യം ചെയ്യപെടുമെന്ന അവസ്ഥയുമുണ്ടായിരുന്നു.
തമിഴ്‌നാട് 4,80,000 ഏക്കറിലാണ് ഇപ്പോള്‍ മൂന്നുപൂവല്‍ കൃഷിയിറക്കാന്‍ പറമ്പിക്കുളം വെള്ളം നല്‍കുന്നത്. അതും കാവേരി നദീതടത്തില്‍ ഉള്‍പ്പെടുന്ന തിരുച്ചിറപ്പള്ളിയില്‍ വരെ പറമ്പിക്കുളം വെള്ളം എത്തിക്കുന്നുണ്ട്. ഇതു ചോദ്യം ചെയ്യാന്‍ കഴിവുള്ള ഉദ്യോഗസ്ഥരോ, ഭരണകൂടമോ കേരളത്തില്‍ ഉണ്ടാവാത്തതാണ് അവര്‍ക്ക് ഇഷ്ടം പോലെ പറമ്പിക്കുളം ഡാമിലെ വെള്ളം കടത്താനുള്ള പ്രചോദനമായത്.
ഇപ്പോള്‍ മൂന്ന് പൂവല്‍ കൃഷിയാണ് പറമ്പിക്കുളം ആയ്യാകെട്ടു പ്രദേശങ്ങളില്‍ അവര്‍ നടത്തി വരുന്നത്. 6400ഏക്കറില്‍ നെല്‍കൃഷി ചെയ്യാന്‍ മാത്രമെ അനുമതിയുള്ള അത് 4,80,000 ഏക്കറിലേക്ക് വ്യാപിച്ചത് നമ്മള്‍ അംഗീകരിച്ചു കൊടുക്കുകയും ചെയ്തു. ഇത്രയും സ്ഥലത്തേക്ക് തമിഴ്‌നാട് വെള്ളം നല്‍കിവരുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ കേരളത്തിന് അവകാശമുണ്ട്. അതിന് കാവേരി ട്രിബുണലില്‍ തമിഴ്‌നാട്, കര്‍ണാടകത്തിനെതിരേ ഉപയോഗിച്ച നിയമതന്ത്രം കേരളം ഉപയോഗപ്പെടുത്താന്‍ തയ്യാറാവണം. എന്നാല്‍ അവര്‍ പറമ്പികുളത്തില്‍ നിന്നും കേരളത്തിന് അവകാശപ്പെട്ട ജലം നല്‍കാന്‍ നിര്‍ബന്ധിതരാവും.
അല്ലെങ്കില്‍ ഇനി വരും കാലങ്ങളില്‍ കേരളത്തിന്റെ കഴിവില്ലായ്മ അവര്‍ മുതലെടുക്കുകയും ചെയ്യും. തമിഴ്‌നാട് കര്‍ണാടകയോട് ഇപ്പോഴും വെളളത്തിനായുളള നിയമയുദ്ധത്തിലാണ്. കേരളത്തിനും ഇനി നിയമയുദ്ധത്തിന് പോവേണ്ടിവരും. സര്‍ക്കാര്‍ തയ്യാറാവണമെന്നേയുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago