മൂന്നാര്‍ അള്‍ട്രാ മാരത്തണ്‍
കൊച്ചി: രണ്ടാം മൂന്നാര്‍ മാരത്തണ്‍ ഇന്നും നാളെയുമായി അരങ്ങേറും. ഇന്ന് രാവിലെ അള്‍ട്രാ മാരത്തണും നാളെ മാരത്തണ്‍, ഹാഫ് മാരത്തണ്‍ നടക്കും. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതലത്തില്‍ നടക്കുന്ന ലഡാക് മാരത്തണിന് പിന്നിലായി സമുദ്ര നിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരമുള്ള കണ്ണന്‍ ദേവന്‍ ഏലമലക്കാടിലൂടെയാണ് 71 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള അള്‍ട്രാ മാരത്തണ്‍ കടന്നുപോകുന്നത്. നാളെ 42 കി.മീ. ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍ 21 കി.മീ. ദൈര്‍ഘ്യമുള്ള ഹാഫ് മരത്തേണ്‍ ഏഴ് കി.മീ. ദൈര്‍ഘ്യമുള്ള റണ്‍ ഫോര്‍ ഫണ്‍ വിഭാഗങ്ങളിലാണ് മത്സരം. മാരത്തണ്‍ മൂന്നാര്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് കണ്ണന്‍ ദേവന്‍ മലനിരകളിലെ പാര്‍വ്വതി ഡിവിഷന്‍ ഹൈറേഞ്ച് ക്ലൈമ്പ് റോഡ് സിഗ്നല്‍ പോയിന്റ് ഗുഡാര്‍വിള, സൈലന്റ് വാലി, മാട്ടുപ്പെട്ടി ഡാം, ഗുഡൂര്‍ മല, തെന്മല, എട്ടാം മൈല്‍, നയമക്കാട്, കന്നിമല വഴി സ്റ്റേഡിയത്തിലെത്തും. സാഹസിക വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെസ്ട്രല്‍ അഡ്വവെഞ്ചേഴ്‌സാണ് സംഘാടകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."