ഹജ്ജ് കമ്മിറ്റി ഇടപെടണം
കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ നവീകരണപ്രവര്‍ത്തനം പൂര്‍ത്തിയായതാണ്. കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ തൊണ്ണൂറു ശതമാനവും മലബാറില്‍ നിന്നുള്ളവരുമാണ്.എന്നിട്ടും കോഴിക്കോടിനെ തഴഞ്ഞ് എംബാര്‍ക്കേഷന്‍ കേന്ദ്രം കൊച്ചിയായി തീരുമാനിക്കുകയും ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ഇതു മലബാറിനോടുള്ള അവഗണനയാണെന്നതില്‍ സംശയമില്ല.
11,580 തീര്‍ഥാടകരുളള കേരളത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകരുള്ള (12,960) യു.പി യിലെ ലക്‌നൗ എയര്‍പോര്‍ട്ടില്‍ ചെറുതും ഇടത്തരവും വിമാനങ്ങള്‍ക്കു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. അവിടെ അങ്ങനെ അനുവദിക്കാമെങ്കില്‍ നിലവില്‍ അത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന കോഴിക്കോടിനെ എന്തുകൊണ്ടു പരിഗണിച്ചില്ല.
ഇതില്‍ കേന്ദ്ര വ്യോമയാനവകുപ്പു മാത്രമല്ല നെടുമ്പാശ്ശേരി ലോബിയും കളിച്ചിട്ടുണ്ടോയെന്നു സംശയിക്കണം. ഇതിനെതിരേ പ്രതികരിക്കുകയും തീരുമാനം പുനഃപരിശോധിപ്പിക്കുകയും വേണം. അതിന് കേരള ഹജ്ജ് കമ്മിറ്റിയുടെ ശക്തമായ ഇടപെടലുകളുണ്ടാവണം.
മുഹമ്മദ് കുളങ്ങര,
കാച്ചടി മലപ്പുറം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."