HOME
DETAILS

വടക്കുകിഴക്കന്‍മാരെ നേരിടാന്‍ കോപ്പലും കൂട്ടരും

  
backup
February 09 2018 | 20:02 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0


ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ആതിഥേയരായ ജംഷഡ്പൂര്‍ എഫ്.സി കന്നി സീസണില്‍ തന്നെ ആദ്യ നാല് സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാനുള്ള ആവേശവുമായി നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. ഹോം ഗ്രൗണ്ടിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 2-1നും ഡല്‍ഹി ഡൈനാമോസിനെ 3-1നും ജംഷഡ്പൂര്‍ തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ കളിയില്‍ മുംബൈക്കെതിരായ എവേ മത്സരത്തിലും 2-1ന്റെ വിജയക്കൊടി നാട്ടി ആത്മവിശ്വാസത്തോടെയാണ് കോപ്പലാശാന്റെ കുട്ടികള്‍ നാട്ടില്‍ കളിക്കാനിറങ്ങുന്നത്.
ജംഷഡ്പൂര്‍ ഇതിനകം 14 മത്സരങ്ങള്‍ പിന്നിട്ടു. ആറ് ജയവും നാല് സമനിലയും നാല് തോല്‍വിയുമായി 22 പോയിന്റാണ് അവര്‍ക്ക്. ഇനിയുള്ള മത്സരങ്ങള്‍ ജംഷഡ്പൂരിന് നിര്‍ണായകമാണ്. മറ്റു ടീമുകള്‍ മറികടന്ന് പോകാതിരിക്കാന്‍ ജയിച്ചേ തീരൂ.
മറുവശത്ത് നോര്‍ത്ത്ഈസ്റ്റ് കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്.സിയെ 3ൃ-1ന് അട്ടിമറിച്ചതിന് ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നോര്‍ത്ത്ഈസ്റ്റിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. മത്സരങ്ങള്‍ ഹൈലാന്‍ഡേഴ്‌സിന്റ വഴിയില്‍ അല്ലെങ്കിലും പുതിയ കോച്ച് അവ്‌റാം ഗ്രാന്റ് ചുമതല എറ്റെടുത്ത ശേഷം ടീമിന്റെ പ്രകടനത്തില്‍ മൊത്തത്തില്‍ ഉണര്‍വ് വന്നിട്ടുണ്ട്. ടീമിലെ ചിലരുടെ പരുക്കാണ് ഹൈലാന്‍ഡേഴ്‌സിന് തലവേദന സൃഷ്ടിക്കുന്നത്.
സെമി ഫൈനല്‍ പ്ലേ ഓഫ് സാധ്യത ഏതാണ്ട് അസ്തമിച്ച് കഴിഞ്ഞ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ് 13 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് നേടിയിട്ടുള്ളത്. പ്ലേ ഓഫ് സാധ്യത ഇല്ലെങ്കിലും മറ്റ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വഴിമുടക്കി നില്‍ക്കാന്‍ നോര്‍ത്ത്ഈസ്റ്റിന് കഴിയും. ഇന്നത്തേതടക്കം അഞ്ച് മത്സങ്ങളാണ് അവരുടെ പക്കലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago