HOME
DETAILS
MAL
ഇന്ത്യക്ക് ജയം
backup
February 09 2018 | 20:02 PM
ന്യൂഡല്‍ഹി: മിന്നും ഫോമിലുള്ള അങ്കിത റെയ്‌ന തുടര്‍ച്ചയായി മൂന്നാം പോരാട്ടത്തില്‍ വിജയിച്ചപ്പോള്‍ ഫെഡ് കപ്പ് ടെന്നീസ് ഏഷ്യ, ഓഷ്യാനിയ പോരാട്ടത്തില്‍ ഇന്ത്യ ഹോങ്കോങിനെ 3-0ത്തിന് തകര്‍ത്തു. ആദ്യ സിംഗിള്‍സില്‍ ഇന്ത്യയുടെ കാര്‍മന്‍ കൗര്‍ തന്ദി 6-3, 6-4 എന്ന സ്‌കോറിന് എവുഡിസ് ചോങിനെ വീഴ്ത്തി.
രണ്ടാം മത്സരത്തില്‍ അങ്കിത ലിങ് സാങിനെ 6-3, 6-2 എന്ന സ്‌കോറിന് അനായാസം കീഴടക്കി. വനിതാ ഡബിള്‍സില്‍ പ്രാര്‍ഥന തോംബ്രെ- പ്രന്‍ജല യാഡ്‌ലപള്ളി സഖ്യം ക്വാന്‍ യു- ചിങ് ഹു യു സഖ്യത്തെ 6-2, 6-4 എന്ന സ്‌കോറിനും തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ 3-0ത്തിന് മത്സരം പിടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."