സംയുക്ത റെയില്‍ പദ്ധതിയില്‍ ഗുരുവായൂര്‍-തിരുന്നാവായ പാതയും
ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന പദ്ധതിയില്‍ ഗുരുവായൂര്‍- തിരുന്നാവായ പാതയും.
450കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ സാധ്യതാ പഠനം സംയുക്ത കമ്പനിയുടെ പരിഗണനയ്ക്ക് വിട്ടു. ശബരി റെയില്‍ പാതയ്ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ 214 കോടി രൂപയാണ് അനുവദിച്ചത്.
റെയില്‍വേ കോച്ചുകളുടെ ആവശ്യം കൂടി പരിഗണിച്ചായിരിക്കും പുതിയ ഫാക്ടറികള്‍ തുടങ്ങുക. പുതിയ ഫാക്ടറിയില്‍ മെട്രോ കോച്ചുകള്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ ആരായും. റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന സംയുക്ത കമ്പനിക്കു കീഴില്‍ തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വേ, തലശ്ശേരി മൈസൂര്‍ പാത, നെടുമ്പാശേരി വിമാനത്താവളം പാത, എറണാകുളം പഴയ സ്‌റ്റേഷന്‍ പാത എന്നിവയുടെ സാധ്യതാ പഠനം പുരോഗമിക്കുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ കേരളത്തിനുള്ള പദ്ധതി വിഹിതം 1206 കോടി രൂപയാണ്. പദ്ധതി വിഹിതത്തില്‍ 224% വര്‍ധനയുണ്ടെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം, കേരളത്തില്‍ നിന്ന് ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന ട്രെയിനുകളില്‍ പഴയ കോച്ചുകള്‍ ഉപയോഗിക്കുന്നതായുള്ള പരാതിയില്‍ കഴമ്പില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നടക്കമുള്ള ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത നിരക്ക് ഈടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കോച്ചുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."