സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ചര്‍ച്ചകള്‍ തുടങ്ങി
ഉദുമ: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഇരുമുന്നണികളും തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. നേരത്തെ യു.ഡി.എഫിനു വേണ്ടി പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകന് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ജൂണ്‍ രണ്ടിന് നടക്കുന്ന സി.സി.സി നേതൃയോഗത്തോടെ മാത്രമേ ശരിയായ ചിത്രം വ്യക്തമാവുകയുള്ളൂവെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ശ്രീധരന് പറഞ്ഞു. ജൂണ്‍ ഒന്നിന് നിശ്ചയിച്ചിരുന്ന യോഗം ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ സുധാകരന്റെ അസൗകര്യത്തെ തുടര്‍ന്ന് രണ്ടിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ലീഗിനെ അനുനയിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടന്നുവരുന്നുണ്ട്.
സര്‍വര്‍ക്കും സമ്മതിതനായ സ്ഥാനാര്‍ഥിയായിരിക്കും യു.ഡി.എഫിനു വേണ്ടി രംഗത്തുവരിക. അതേസമയം എല്‍.ഡി.എഫിനു വേണ്ടി എ ഹമീദ് ഹാജിയെ രംഗത്തിറക്കാന്‍ സി.പി.എം ശ്രമിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. ഇത് ഹമീദ് ഹാജി തന്നെ നിഷേധിച്ചിരുന്നു. ലീഗുമായും കോണ്‍ഗ്രസുമായും ഇടഞ്ഞുനില്‍ക്കുന്ന നല്ല വ്യക്തി ബന്ധമുള്ളവരെ സ്ഥാനാര്‍ഥിയാക്കി വിജയിക്കാനായാല്‍ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്ന് സി.പി.എമ്മും കണക്കുകൂട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."