വരള്‍ച്ച നേരിടാന്‍ തനത്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി
തിരുവനന്തപുരം: വരള്‍ച്ച നേരിടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടോ പ്ലാന്‍ ഫണ്ടിലെ സേവന,പശ്ചാത്തല വികസന മേഖലകളിലെ ഫണ്ടോ ഉപയോഗിച്ച് പ്രവൃത്തികള്‍ നടത്താന്‍ അനുമതി.
തദ്ദേശസ്ഥാപനങ്ങള്‍ വഴി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുന്നതിന്റെ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. പൊതു ജലസ്രോതസുകള്‍ പുതുതായി സൃഷ്ടിക്കുന്നതിനും നിലവിലുള്ള ശുദ്ധജല സ്രോതസുകളുടെ അറ്റകുറ്റപ്പണിക്കും, ഗുണഭോക്തൃ സമിതികള്‍ നടത്തുന്ന കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും, പുതിയ ജലകിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനുമാണ് തനത്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ വികേന്ദ്രീകൃതാസൂത്രണത്തിനുള്ള സംസ്ഥാനതല സമിതി അനുമതി നല്‍കിയത്.
തദ്ദേശസ്ഥാപനങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ട്രാക്ടര്‍മാര്‍ ബിറ്റുമിന്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുന്നപക്ഷം വാങ്ങിനല്‍കേണ്ട ഉത്തരവാദിത്വം തദ്ദേശസ്ഥാപന സെക്രട്ടറിക്കാണെന്നും കമ്മിറ്റി അറിയിച്ചു.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള വര്‍ധിപ്പിച്ച ഓണറേറിയത്തിന്റെ വിഹിതം നല്‍കാത്ത ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയുടെ ഭാഗമായോ തനത് ഫണ്ടില്‍പ്പെടുത്തിയോ കുടിശ്ശിക തുക ഈവര്‍ഷം തന്നെ നല്‍കാനും കമ്മിറ്റി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."