ആളിയാറില്‍ നിന്ന് ഈമാസംവരെ സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം നല്‍കും
പാലക്കാട്: ആളിയാര്‍ ഡാമില്‍ നിന്നു ഈ മാസം 28 വരെ സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം നല്‍കാന്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
ബുധനാഴ്ച വരെ 200 മുതല്‍ 225 വരെ ഘനയടി വെള്ളമാണ് കിട്ടിയിരുന്നത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആളിയാര്‍ ഡാമില്‍ നിന്നു 250 ഘനയടി വെള്ളം വിടാന്‍ തമിഴ്‌നാട് സമ്മതിച്ചിട്ടുണ്ടെങ്കിലും ദിവസവും മൂലത്തറയില്‍ ഇത്ര വെള്ളം എത്തുമോയെന്ന കാര്യത്തില്‍ സംശയമാണ്.
ആളിയാറില്‍ നിന്നു വിട്ടുനല്‍കുന്ന വെളളം അമ്പ്രാംപാളയം പുഴയുടെ ഇരുകരകളിലും കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് കര്‍ഷകരും കുപ്പിവെള്ള കച്ചവടക്കാരും ചോര്‍ത്തുന്നതിനാല്‍ മൂലത്തറയില്‍ ദിവസം 180-200 ഘനയടി വെള്ളമേ കേരളത്തിനു ലഭിക്കുകയുള്ളുവെന്ന് കേരളത്തിലെ ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. തമിഴ്‌നാട് ജല വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും സഹകരിച്ചാലെ ഇത് അവസാനിപ്പിക്കാന്‍ പറ്റുകയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കരാര്‍പ്രകാരം ഫെബ്രുവരി മാസത്തില്‍ സാധാരണ വിട്ടു നല്‍കുന്ന വെള്ളമേ തമിഴ്‌നാട് ഇത്തവണയും നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ളൂ. സമയബന്ധിതമായി 28നുള്ളില്‍ 6 ടി.എം.സി വെള്ളം നല്‍കണം. ഇതുവരെ 2.8 ടി.എം.സി വെള്ളമേ നല്‍കിയിട്ടുള്ളൂ. ബാക്കി ജലം വാങ്ങിയെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ ജലപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞേനെ. മലമ്പുഴയിലും പാലക്കാട് ജില്ലയിലെ മറ്റു ഡാമുകളിലും വെള്ളം ഗണ്യമായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ ആളിയാറില്‍ നിന്നു ജലം നേടിയെടുക്കുക മാത്രമേ വഴിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."