HOME
DETAILS
MAL
ദുരിതാശ്വാസ പ്രവര്‍ത്തകയെ ഹൂതികള്‍ കൊലപ്പെടുത്തി
backup
February 09 2018 | 20:02 PM
റിയാദ്: യമനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയെ ഹൂതികള്‍ കൊലപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തകയും ആക്ടിവിസ്റ്റും നിയമജ്ഞയുമായ റിഹാം അല്‍ ബാദിര്‍ എന്ന വനിതയെ ഒളിഞ്ഞിരുന്ന അക്രമി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് യമന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ആക്രമണം. യമന്‍ ദേശീയ നിരീക്ഷണ അന്വേഷണ സംഘത്തിലെ തായിസ് നഗരത്തിന്റെ ചുമതലയുള്ള സംഘത്തിലെ അംഗവും കൂടിയാണ് കൊല്ലപ്പെട്ട ബാദിര്‍. ഹൂതികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ തെളിവുകള്‍ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."