മറുപടിയുമായി മഞ്ജുവാര്യര്‍
കൊച്ചി: വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി മഞ്ജുവാര്യര്‍. ഫേസ് ബുക്കിലാണ് മഞ്ജുവാര്യര്‍ ഇക്കാര്യം സൂചിപ്പിച്ച് അഭിപ്രായമിട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണു മാധവിക്കുട്ടി. ചിത്രത്തില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയ പ്രഖ്യാപനമല്ല. കമല്‍ സാര്‍ തനിക്ക് ഗുരുതുല്യനാണെന്നും മഞ്ജുവാര്യര്‍ പറയുന്നു.
ഭാരതത്തില്‍ ജനിച്ച ഏതൊരാളെയും പോലെ എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം. എന്നും രണ്ടുനേരം അമ്പലത്തില്‍ ദീപാരാധന തൊഴുന്നയാളാണ് ഞാന്‍. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോള്‍ പ്രണമിക്കുകയും ചെയ്യുന്നു.
മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ തന്നെയും കൊതിപ്പിക്കുന്നെന്നും മഞ്ജു ചൂണ്ടിക്കാട്ടി. ചേരിതിരിഞ്ഞുള്ള വിവാദ ചര്‍ച്ചകള്‍ക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നില്‍ക്കണമെന്നും മഞ്ജു അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."