HOME
DETAILS
MAL
യമനില്‍ 35 ഹൂതികള്‍ കൊല്ലപ്പെട്ടു
backup
February 09 2018 | 20:02 PM
സന്‍ആ: യമനില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പ്രമുഖ വിമത നേതാക്കള്‍ അടക്കം 35 ഹൂതികള്‍ കൊല്ലപ്പെട്ടു.
അല്‍ ജൗഫ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് പ്രമുഖ നേതാവായ മുഹ്സിന് മുഹമ്മദ് അല്‍ ഗുറൈബിയടക്കംവിമതര് കൊല്ലപ്പെട്ടതെന്ന് യമന്‍ സൈന്യം അറിയിച്ചു. ഹൂതി പ്രതിരോധ സേനാ സൂപ്പര്‍വൈസര്‍ അബു ജിഹാദ് ഹംസിയും കൊല്ലപ്പെട്ടവരില്‍ ഉള്‍െപ്പട്ടിട്ടുണ്ട്.
അല്‍ ജൗഫില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരേയാണ് യമന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്. യമന്‍ സൈന്യത്തിന്അകമ്പടിയായി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ആക്രമണത്തില്‍ പങ്കെടുത്തു. ആക്രമണത്തില്‍ ഹൂതികളുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."