HOME
DETAILS
MAL
ബീച്ചിലെത്തിയ യുവാവിനും യുവതിക്കും സാമൂഹിക വിരുദ്ധരുടെ ക്രൂരമര്‍ദനം
backup
February 16 2017 | 19:02 PM
കരുനാഗപ്പള്ളി: വാലന്റൈന്‍ ദിനത്തില്‍ അഴിക്കല്‍ ബീച്ചിലെത്തിയ യുവാവിനും യുവതിക്കും സാമൂഹിക വിരുദ്ധരുടെ ക്രൂര മര്‍ദനവും സോഷ്യല്‍ മീഡിയയിലൂടെയുള്ള അവഹേളനവും. ബീച്ചിനു സമീപം കാണപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവിനെയും ശൂരനാട് സ്വദേശിയായ യുവതിയെയും ചോദ്യംചെയ്തശേഷമായിരുന്നു മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. സംഘത്തിലെ ഒരാള്‍ പെണ്‍കുട്ടിയുടെ മുഖത്തടിക്കുന്നുണ്ട്. തങ്ങളോട് ക്ഷമിക്കണമെന്നും വെറുതെ വിടണമെന്നും യുവാവ് തൊഴുകൈകളോടെ പറയുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. എന്നാല്‍ മാനഹാനി ഭയന്ന് ഇരുവരും പൊലിസില്‍ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വിഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."