പ്രതീക്ഷകളും ആശങ്കകളുമായി പുതിയ അധ്യയന വര്‍ഷമെത്തുന്നു
ചെറുവത്തൂര്‍: ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവത്തിന് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവാഗതരെ ഉത്സവപ്രതീതിയില്‍ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
എസ്.എസ്.എ, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള ജില്ലാതല പ്രവേശനോത്സവത്തിന് കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി ആതിഥ്യമരുളുന്നത് സ്‌കൂളിന്റെ ശതാബ്ദി ആഘോഷവേളയിലാണ് എന്ന സവിശേഷത കൂടിയുണ്ട്. ജൂണ്‍ ഒന്നിന് രാവിലെ 9.30ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്നും വര്‍ണാഭമായ ഘോഷയാത്ര പുറപ്പെടും.
തുടര്‍ന്ന് പി. കരുണാകരന്‍ എം.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനാകും. എം രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ഉദ്ഘാടന വേദിയില്‍ പ്രവേശനോത്സവ ഗാനത്തിന് കുട്ടികള്‍ ദൃശ്യാവിഷ്‌കാരം നല്‍കും.
പഠനോപകരണ വിതരണം, പാഠപുസ്തക വിതരണം, യൂനിഫോം വിതരണം, ഉന്നത വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവയും നടക്കും.
വാര്‍ത്താസമ്മേളത്തില്‍ ഡി.ഡി.ഇ ഇന്‍ ചാര്‍ജ് പി.കെ രഘുനാഥ്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി കൃഷ്ണകുമാര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ടി. നാരായണന്‍, പ്രധാനാധ്യാപകന്‍ സൂര്യനാരായണ കുഞ്ചൂരായര്‍, പ്രിന്‍സിപ്പല്‍ പി.വി ദേവരാജന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."