HOME
DETAILS
MAL
മോദിയും ട്രംപും മാലദ്വീപ് വിഷയം ചര്‍ച്ച ചെയ്തു
backup
February 09 2018 | 20:02 PM
ന്യൂഡല്‍ഹി: മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഇന്ത്യയും അമേരിക്കയും ആശങ്ക രേഖപ്പെടുത്തി.
വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണ്‍ വഴി ചര്‍ച്ച നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇരുനേതാക്കളും റോഹിംഗ്യ, അഫ്ഗാനിസ്താന്, ഉത്തര കൊറിയ അടക്കം ഇന്തോ പസഫിക് മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ വര്‍ഷം ഇതാദ്യമായാണ് മോദിയും ട്രംപും പരസ്പരം സംസാരിക്കുന്നത്.
അതേസമയം, മാലദ്വീപ് വിഷയത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ ഇടപെടല്‍ ക്ഷണിച്ചുകൊണ്ടുള്ള മാലദ്വീപ് മുന്‍ പ്രസിഡന്റിന്റെ പ്രസ്താവനയോടും കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."