ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനം
തൃക്കരിപ്പൂര്‍: കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാംപസില്‍ പ്രവര്‍ത്തിക്കുന്ന മൈനോറിററ്റി കോച്ചിങ് സെന്ററില്‍ നിന്നും വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ആര്‍.ആര്‍.ബി എന്നീ പരീക്ഷകള്‍ക്കുള്ള ആറു മാസത്തെ തീവ്രപരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. റെഗുലര്‍, അവധിക്കാല ബാച്ചുകളിലായി 100 സീറ്റുകളിലേക്കാണ് പ്രവേശനം. 80ശതമാനം മൈനോറിറ്റി ഉദ്യോഗാര്‍ഥികള്‍ക്കും 20 ശതമാനം മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്.
റെഗുലര്‍ ബാച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെയും അവധിക്കാല ബാച്ച് ശനി, ഞായര്‍ ദിവസങ്ങളിലായി രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെയാണ്. സൗജന്യമായ പരിശീലനത്തില്‍ പ്രഗത്ഭരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്. യോഗ്യയരായ മുസ്‌ലിം, കൃസ്ത്യന്‍ മറ്റു പിന്നോക്ക ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷാ ഫോറം ഓഫിസില്‍ നിന്ന് നേരിട്ടും ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. 04985 209677, 9446667542 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."