അങ്കണവാടികള്‍ക്ക് ശിശു സൗഹൃദ കെട്ടിടങ്ങള്‍ ഒരുങ്ങുന്നു
മലപ്പുറം: സംസ്ഥാനത്തെ അങ്കണവാടി വിദ്യാര്‍ഥികള്‍ക്കായി ശിശു സൗഹൃദ കെട്ടിടങ്ങള്‍ ഒരുങ്ങുന്നു. കിട്ടിയ ഭൂമിയില്‍ തോന്നിയപോലെ കെട്ടിടം പണിയുന്ന പതിവുരീതിക്ക് ഇതോടെ വിരാമമാകും. സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്താകെ പുതുതായി നിര്‍മിക്കുന്ന അങ്കണവാടികളാണ് ശിശുസൗഹാര്‍ദമാക്കി മാറ്റാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്്. 2014-16 വര്‍ഷത്തെ കേരള ലോക്കല്‍ ഫണ്ട് കമ്മിറ്റിയുടെ 66ാമത്് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ഓരോ ഭൂപ്രദേശത്തിനും കാലാവസ്ഥക്കും അനുയോജ്യമായ രീതിയില്‍ അങ്കണവാടി കെട്ടിടം നിര്‍മിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അങ്കണവാടികളിലെത്തുന്ന കുട്ടികള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ കെട്ടിടം നിര്‍മിക്കുന്നതിന് കൃത്യമായ ഡിസൈനുകള്‍ തയാറാക്കണമെന്നും നിര്‍ദേശമുണ്ട്.
വിവിധ ജില്ലകളിലായി സംസ്ഥാനത്താകെ 33115 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്്. സ്വന്തമായി കെട്ടിടമില്ലാത്ത പലതും സുരക്ഷിതമല്ലാത്ത വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്്. സ്വകാര്യ പ്രീ സ്‌കൂളുകളുടെ വരവും അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മയും മൂലം ഇവിടെയെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കാനായി ഒരോ നിയോജക മണ്ഡലത്തിലും ഒരു മോഡല്‍ അങ്കണവാടി എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്്. ഇതുകൂടാതെയാണ് സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്കായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളോടുകൂടിയ ശിശുസൗഹൃദ അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്്. ഓരോ പ്രദേശത്തിനും അനുസൃതമായ ശിശുസൗഹൃദ കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്്. ഇതിന്റെ മേല്‍നോട്ടം, പ്രവര്‍ത്തന പുരോഗതി എന്നിവ വിലയിരുത്താന്‍ ഐ.സി.ഡി.എസ് ജോയിന്റ് ഡയറക്ടര്‍ ചെയര്‍പേഴ്‌സണും സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം ഓഫീസര്‍ കണ്‍വീനറുമായ പുതിയ സമിതി രൂപീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. പി.ഡബ്ലിയു.ഡി കെട്ടിട വിഭാഗം എന്‍ജിനീയര്‍, ശിശുവികസന പദ്ധതി ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രതിനിധികള്‍ എന്നിവരെ അംഗങ്ങളാക്കിയാണ് ശിശു സൗഹൃദ കെട്ടിട ഡിസൈന്‍ തയാറാക്കുന്നതിനുള്ള സമിതി രൂപീകരിച്ചിരിക്കുന്നത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."