സരസ് യാത്രാവിമാനം വീണ്ടും ചിറകുവിടര്‍ത്താനൊരുങ്ങുന്നു
ന്യൂഡല്‍ഹി: മൂന്നു ദശാബ്ദങ്ങളായി അണിയറയിലുള്ള ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ സരസ് യാത്രാ വിമാനം വീണ്ടും ചിറകുവിടര്‍ത്താനൊരുങ്ങുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ യാത്രാ വിമാനം എന്ന വിശേഷണമാണ് സരസിനുള്ളത്.
നേരത്തെ 2009ല്‍ സരസിന്റെ പരീക്ഷണ പറക്കല്‍ വന്‍ ദുരന്തമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്നു പേരും അപകടത്തില്‍ കൊല്ലപ്പെട്ടു.
അതേസമയം പറക്കലിന് മുന്നോടിയായി സരസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് നാഷനല്‍ എയറോസ്‌പേസ് ലബോറട്ടറിയുടെ ഡയരക്ടര്‍ ജിതേന്ദ്ര യാദവ് വ്യക്തമാക്കി.
1ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം തദ്ദേശീയമായി യാത്രാവിമാനം വികസിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ വന്‍കരയിലെ പ്രധാന രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ ബാക്കിയുള്ളത്.
14 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് ഇപ്പോഴത്തെ യാത്രാവിമാനം ഒരുക്കുന്നത്.
30 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം നിര്‍മിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇതും സജ്ജമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."